ബാത്റൂം ക്ലീനാക്കാൻ ഇനി നിസ്സാര സമയം മതി… ബാത്റൂം ദുർഗന്ധം ഇനി കാണില്ല…| To Clean Bathroom Tiles Easily

നിരവധി പ്രശ്നങ്ങൾ ബാത്റൂമിൽ കാണാറുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇതു കാരണം ആകാറുണ്ട്. ബാത്റൂം എത്ര നല്ല ക്ലീനാക്കണമെന്ന് ആഗ്രഹിച്ചാലും പലപ്പോഴും സമയം കിട്ടാറില്ല. നല്ല രീതിയിൽ ക്ലീൻ ആക്കാൻ ഇനി കുറച്ചു സമയം മതി. എല്ലാദിവസവും നല്ല ക്ലീൻ ആക്കി ബാത്റൂം വയ്ക്കാൻ ഇനി സാധിക്കും. എപ്പോഴെങ്കിലും ബാത്റൂമിൽ ഡീപ് ക്ലീനിങ് ആവശ്യമായി വരാറുണ്ട്. ഈ സമയത്ത് ആയിരിക്കും കൂടുതലായി മടിയുണ്ടാവുക. ഇത്തരം സാഹചര്യങ്ങളിൽ ബാത്റൂം നല്ല വൃത്തിയായിരിക്കാൻ പെട്ടെന്ന് കഴുകിയെടുക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അത്തരത്തിലുള്ള കാര്യങ്ങൾ എന്താണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ ഇനി നല്ല ക്ലീനായി എടുക്കാവുന്നതാണ്. അതിനായി ഒരു ബൗൾ ആണ് എടുക്കേണ്ടത്. ഇതിലേക്ക് ആദ്യം ആവശ്യമുള്ളത് അര ഗ്ലാസ് വെള്ളമാണ്. സാധാരണ വെള്ളമാണ് എടുക്കേണ്ടത്. അര ഗ്ലാസ് ഒഴിച്ചു കൊടുക്കുക. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് വിനാഗിരിയാണ്. ഒരു കാൽ ഗ്ലാസ് അളവിൽ വിനാഗിരി ചേർത്ത് കൊടുക്കുക.


പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ലെമൺ ജ്യൂസ് ആണ്. ഒരു നാരങ്ങയുടെ ജ്യൂസ് എടുത്ത ശേഷം അതും കൂടി ആഡ് ചെയ്തു കൊടുത്താൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നെ ഇതിലേക്ക് ആവശ്യമായി വരുന്നത് ഉപ്പ് ആണ്. ഒരു ടീസ്പൂൺ ഉപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതുകൂടാതെ ബേക്കിംഗ് സോഡയും ഇതിലേക്ക് ആവശ്യമാണ്. ഇത് ചേർത്തു കൊടുക്കുമ്പോൾ നല്ല രീതിയിൽ തന്നെ പതഞ്ഞു വരുന്നതാണ്. ഇത് കുറച്ചു കഴിയുമ്പോൾ മാറിപ്പോകും.

ഈ സമയത്ത് ഇതിലേക്ക് ലിക്വിട് സോപ്പ് ചേർത്ത് കൊടുക്കുക. പാത്രം കഴുകുന്നത് അതുപോലെതന്നെ ബാത്റൂം ക്ലീൻ ചെയ്യുന്നത് ആയിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള ലിക്വിട് സോപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഒരു അഞ്ചാറ് ടീസ്പൂൺ എന്ന രീതിയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാം. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിസ്‌ ചെയ്തെടുക്കുക. ഇതിൽ ചേർത്തിട്ടുള്ള എല്ലാ ഇൻഗ്രീഡിയന്റും ഒരു ഡീപ് ക്ലീനിങ്ങിന് സഹായിക്കുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവൻ ഇനി വീഡിയോ കാണൂ.