ശരീരത്തിൽ പലതരത്തിലുള്ള അസുഖങ്ങളും കണ്ടു വരാറുണ്ട്. വലിയ രീതിയിലുള്ള ആരോഗ്യ ബുദ്ധിമുട്ടുകളാണ് ഇത്തരക്കാർക്ക് നേരിടേണ്ടി വരാറുള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കിഡ്നി. പ്രായം വർധിച്ചു വരുമ്പോൾ കിഡ്നിയുടെ ആരോഗ്യം നശിച്ചു വരുന്ന ഒരു അവസ്ഥ കണ്ടുവരുന്നത്. ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞുവരുന്ന അവസ്ഥ കാണാറുണ്ട്.
എന്നാൽ കിഡ്‌നിക്ക് കൂടുതൽ സമ്മർദ്ദം നൽകിയാൽ 30 വയസ്സിന് മുൻപ് തന്നെ രോഗാവസ്ഥ പിടികൂടാൻ കാരണമാകും. ക്യാൻസർ ഹാർട്ട് അറ്റാക്ക് എന്നിവ കഴിഞ്ഞ് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു രോഗ കൂടിയാണ് കിഡ്നി തകരാർ. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ അത് കുറച്ചു നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിൽ ആദ്യത്തേത് എപ്പോഴും അമിതമായി ക്ഷീണം അനുഭവപ്പെടുക എന്നതാണ്. അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നൽ ഉണ്ടാവുക. തളർച്ച ഇതിന് കാരണം രക്തത്തിലെ ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം ഹോർമോൺ ഉല്പാദിപ്പിക്കുന്നത് കിഡ്നിയിൽ വെച്ചാണ്. ഇതിന് എന്തെങ്കിലും തകരാറു സംഭവിച്ചാൽ ഇതിന്റെ പ്രൊഡക്ഷൻ കുറയുകയാണ് ചെയ്യുന്നത്. ഹീമോഗ്ലോബിൻ അളവ് കുറയുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിന് എപ്പോഴും ക്ഷീണമാണ് അനുഭവപ്പെടുന്നത്.
പിന്നീട് രണ്ടാമതായി പറയേണ്ടത് ഉറക്കമില്ലായ്മയാണ്. രാത്രി സമയത്ത് ശരിയായ രീതിയിൽ ഉറക്കം കിട്ടാതെ വരുന്നത്. അതുപോലെതന്നെ ഉറക്കത്തിൽ ശ്വാസം കിട്ടാതെ എഴുന്നേൽക്കേണ്ടി വരിക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത് ശരീരത്തിൽ ഉണ്ടാകുന്ന ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് മൂലമാണ്. ചർമ്മം വളരെയധികം ഡ്രൈ ആയി വരുന്നത് അതുപോലെതന്നെ ചില ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാവുന്നത് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.