നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായിരിക്കുന്ന ഒരു ചെടിയാണ് തുമ്പ. ഓണത്തെ വരവേൽക്കുന്ന പൂക്കളത്തിലെ നിറസാന്നിധ്യമാണ് തുമ്പപ്പൂ. ഈ ഒരു സസ്യത്തിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഔഷധങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രാധാന്യമർപ്പിക്കുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇത് നമുക്ക് പലതരത്തിലുള്ള ആരോഗ്യ ചർമ്മ സംരക്ഷണം ആണ് നൽകുന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന തലവേദന കഫക്കെട്ട് ചുമ ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. പല രോഗങ്ങൾക്കും പലവിധത്തിലാണ് ഇത് ഉപയോഗിക്കുന്നത്. നമ്മുടെ വയറിലെ വേദനകൾക്ക് കാരണമാക്കുന്ന അൾസറുകളെ നീക്കം ചെയ്യാൻ ഏറ്റവും നല്ലൊരു എളുപ്പ മാർഗം കൂടിയാണ് ഇതിന്റെ നീര്.
കൂടാതെ ശർദ്ദി പോലുള്ള രോഗങ്ങളെ മറികടക്കാനും ഇത് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ഗ്യാസ്ട്രബിനെ മറികടക്കാനും ദഹന വ്യവസ്ഥ പ്രോപ്പറായി നടക്കുവാനും സഹായകരമായിട്ടുള്ള ഒന്നുകൂടിയാണ് ഇത്. കൂടാതെ പ്രസവാനന്തര ചികിത്സയിലെ ഒരു പ്രധാന കൂടിയാണ് ഇത്. അതുപോലെ തന്നെ ഇതിന്റെ നീര് കണ്ണിലുണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെ മറികടക്കാനും സഹായകരമാണ്.
കൂടാതെ കുട്ടികളിലെ കൃമി ശല്യം എന്ന പ്രശ്നത്തെ പൂർണമായി ഭേദമാക്കാൻ ഇത് ഉപകാരപ്രദമാണ്. പണ്ടുകാലം മുതലേ ഇത് ഉപയോഗിച്ച് പോരുന്നു. അത്തരത്തിൽ വിരശല്യം മാറ്റുന്നതിന് തുമ്പയുടെ നീര് ഉപയോഗിക്കുന്ന വിധമാണ് ഇതിൽ കാണുന്നത്. ഇത് അടിക്കടി ഉണ്ടാകുന്ന ക്രിമി ശല്യത്തെ മറികടക്കാൻ അത്യുത്തമമാണ്. ഇതിന്റെ നീരിൽ അല്പം തേൻ ഉപയോഗിച്ച് കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ കൃമിശല്യം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. തുടർന്ന് വീഡിയോ കാണുക.