നമ്മുടെ വീട്ടിലോ അല്ലെങ്കിൽ പരിസരപ്രദേശങ്ങളിലും അല്ലെങ്കിൽ ചുറ്റുപാടിലും കാണാവുന്ന ചെടിയാണ് തുളസി. പണ്ടു കാലങ്ങളിൽ വീട്ടുമുറ്റത്ത് തുളസിത്തറ വരുവായിരുന്നു. എന്നാൽ ഇന്ന് അത്തരം കാര്യങ്ങൾ വളരെ കുറവാണ് കണ്ടുവരുന്നത്. ഇന്ന് പല വീടുകളിലും ഈ സസ്യത്തെക്കുറിച്ച് അറിയണമെന്നില്ല. ഇന്ന് വളർന്നുവരുന്ന പല കുട്ടികൾക്കും ഇത് എന്താണെന്ന് പോലും അറിയാൻ വഴിയില്ല. മിക്കവാറും വീടുകളിലും ഇന്ന് ഇതിന്റെ അഭാവം കാണുന്നു.
മതപരമായ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല പല രോഗങ്ങൾക്കുള്ള നല്ല മരുന്നു കൂടിയാണ് തുളസി. ഇത് കൊതുക് മാറ്റിനിർത്താൻ സഹായിക്കുന്നു. വീടിനു ചുറ്റും തുളസി ചെടി ധാരാളമായി വളർത്തുകയാണെങ്കിൽ കൊതുക് ശല്യം കുറയുന്നതാണ്. വർഷകാലങ്ങളിൽ ഉണ്ടാകുന്ന മലയേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കാനും തുളസി വളരെ സഹായകരമാണ്. ഇത് പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട അസുഖം കൂടിയാണ്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് തുളസിയെ കുറിച്ചാണ്. ഇത് നട്ടുവളർത്തുന്നതിനെക്കുറിച്ച് അതുപോലെതന്നെ ഇതിന്റെ പരിപാലന രീതിയെ കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. വേണ്ടവിധത്തിൽ വളരാത്ത പ്രശ്നങ്ങൾ കാണാറുണ്ട്. നേരിട്ട് അല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാൻ ഏറ്റവും സഹായകരാണ്. അതുപോലെതന്നെ ധാരാളം വെള്ളവും തുളസി വളരാൻ ആവശ്യമാണ്.
പ്രത്യേകിച്ച് വേനൽക്കാലം ആണെങ്കിൽ രണ്ടോ മൂന്നോ തവണയെങ്കിലും തുളസി നനയ്ക്കാൻ മറക്കരുത്. ജലാംശം നിലനിർത്തുന്ന തരത്തിൽ ഉള്ള മണ്ണ് ആയിരിക്കും തുളസിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകരം. വളരെയേറെ രോഗങ്ങൾക്ക് പ്രതിവിധിയായി കൃഷ്ണതുളസി ഉപയോഗിക്കുന്നുണ്ട്. ജലദോഷത്തിനും പനിക്കും ചുമക്കും തുളസിക്കാപ്പി വളരെയേറെ പ്രസിദ്ധി നേടിയിട്ടുണ്ട് വാദം ആസ്മ സർദി വ്രണങ്ങൾ തുടങ്ങിയ രോഗങ്ങൾക്കെതിരെ തുളസി ഉപയോഗിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.