കാലിൽ ഉണ്ടാകുന്ന അണുബാധ പ്രമേഹത്തിന്റെ ലക്ഷണമാണോ..!! ഈ സമയങ്ങളിൽ ശ്രദ്ധിക്കേണ്ടത്…

പ്രമേഹ രോഗികൾ കാലുകൾ വളരെ ശ്രദ്ധയോടെ സൂക്ഷിക്കണം എന്നത് എല്ലാവരും കേട്ടു കേൾവിയുള്ള ഒന്നാണ്. എല്ലാദിവസവും പ്രമേഹരോഗികൾ കാല് കഴുകുന്നതോടൊപ്പം വളരെ കൃത്യമായ രീതിയിൽ തുടച്ചു വൃത്തിയാക്കി ഈർപ്പം നിൽക്കാതെ പ്രത്യേകിച്ച് വിരലുകൾക്കിടയിൽ ഉള്ള ഭാഗങ്ങൾ വൃത്തിയാക്കേണ്ടതാണ്. ചെറിയ ചെറിയ സുഷിരങ്ങൾ അഥവാ അണുക്കൾക്ക് കയറാനുള്ള മാർഗങ്ങൾ കാലിലുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ്.

എല്ലാദിവസവും തന്നെ പ്രമേഹരോഗികൾ കാല് കഴുകുന്നതോടൊപ്പം തന്നെ വളരെ കൃത്യമായി രീതിയിൽ തുടച്ചു വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. പ്രമേഹം നിയന്ത്രണം വിട്ടു കഴിഞ്ഞാൽ അത് രോഗപ്രതിരോധശേഷിയെ സാരമായ രീതിയിൽ ബാധിക്കുന്നുണ്ട്. ആന്റി ബോഡീസ് മൂലമുള്ള രോഗപ്രതിരോധശേഷിയും അതുപോലെതന്നെ വെള്ള രക്താണുക്കൾ മൂലം ഉള്ള രോഗപ്രതിരോധശേഷി ആയാലും പ്രമേഹത്തിന് അത് വളരെ കുറവായിരിക്കും.

പ്രത്യേകിച്ച് പ്രമേഹം നിയന്ത്രണത്തിൽ അല്ലെങ്കിൽ. ചില പ്രത്യേക അണുബാധകൾ പ്രമേഹത്തിലേക്ക് ശ്രദ്ധ പോലും തിരിച്ചു വിടാറുണ്ട്. മൂത്രസംബദ്ധമായി ഉണ്ടാകുന്ന അണു ബാധകൾ അതുപോലെ തന്നെ ചെറിയ രീതിയിൽ രോമത്തിന്റെ സുഷിരങ്ങളിൽ ഉണ്ടാകുന്ന അണുബാധകൾ ഇവയെല്ലാം അടിക്കടി ഉണ്ടാകുമ്പോൾ പ്രമേഹരോഗം ഉണ്ടോ എന്ന് നോക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം മറ്റു ലക്ഷണങ്ങൾ കണക്കിലെ എടുക്കേണ്ടത് ആവശ്യമാണ്. അമിതമായി മൂത്രമൊഴിക്കൽ ദാഹം വിശപ്പ് ശരീരം ക്ഷീണിക്കൽ തുടങ്ങിയ ലക്ഷണങ്ങൾക്ക് പുറമേ ഇത്തരത്തിലുള്ള അണുബാധകൾ കൂടി ഉണ്ടാവുകയാണെങ്കിൽ നമ്മുടെ ശ്രദ്ധ പ്രമേഹം ഉണ്ടോ എന്നതിലേക്ക് തിരിച്ചു വിടേണ്ടതാണ്. ഇതിൽ എടുത്തു പറയേണ്ടത് മൂത്ര സംബന്ധമായ അണുബാധ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.