5 Signs of Cancer : നാം ജീവിക്കുന്ന സമൂഹത്തെ വിറപ്പിക്കുന്ന ഒന്നാണ് ക്യാൻസർ. ജീവന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ രോഗാവസ്ഥ വന്നവരിൽ പകുതിയിലേറെ പേർ മരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രധാന കാരണമെന്നു പറയുന്നത് രോഗം നിർണയിക്കുന്നതിനുള്ള സമയ കൂടുതലാണ്. ഈ രോഗാവസ്ഥ ഒന്നും രണ്ടും സ്റ്റേജുകളിൽ ആണ് തിരിച്ചറിഞ്ഞത് എങ്കിൽ അത് നമുക്ക് മരുന്നുകൾ കൊണ്ട് ചികിത്സിച്ച് മാറ്റാവുന്നതാണ്.
എന്നാൽ ഇവ മൂന്നും നാലും സ്റ്റേജുകളിലാണ് കാണുന്നത് ഇവ ചികിത്സിച്ച് മാറ്റാൻ സാധിക്കാത്തതും മരണത്തിലേക്ക് നയിക്കുന്നത്. അതിനാൽ തന്നെ ഒരു ശരീരം ക്യാൻസർലക്ഷണം കാണിക്കുകയാണെങ്കിൽ അത് തിരിച്ചറിഞ്ഞ് പ്രാഥമിക ഘട്ടത്തിൽ തന്നെ ചികിത്സിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം ക്യാൻസറുകൾ കൂടുന്നതിന് പ്രധാന കാരണമെന്നു പറഞ്ഞത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.
ക്യാൻസർ രോഗികളിൽ കാണാൻ സാധിക്കുന്ന ലക്ഷണങ്ങളാണ് നാം ഇതിൽ കാണുന്നത്.ക്യാൻസറിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് വിളർച്ചയാണ്. ശരീരത്തിൽ യാതൊരു കാരണങ്ങൾ കൂടാതെ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും ശരീരഭാരം കുറയുകയും ചെയ്യുന്ന അവസ്ഥ. മറ്റൊന്ന് ശ്വാസ തടസ്സം. നമ്മുടെ ശ്വാസപ്രക്രിയയിലുള്ള ബുദ്ധിമുട്ടാണ് ഇത്. അതോടൊപ്പം നടക്കുന്ന ചുമയും.
ചുമ തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം ഉണ്ടാവുന്നതും ഇതിന്റെ ലക്ഷണമാണ്. അകാരണമായി തടി കുറയുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. മറ്റൊന്ന് എന്ന് പറയുന്നത് മൂത്രമൊഴിക്കുമ്പോൾ തടസ്സം ഉണ്ടാകുന്നതും മൂത്രത്തിൽ രക്തം കലർന്ന് കാണുന്നതുമാണ്. മൂത്രം ഇറ്റി വീഴുന്ന അവസ്ഥയും ക്യാൻസറിന്റെ ഒരു ലക്ഷണം തന്നെയാണ്. ഇത്തരത്തിലുള്ള ഓരോ ലക്ഷണങ്ങളും ശരീരത്തിൽ കാണുകയാണെങ്കിൽ ഉടനടിയിൽ ചികിത്സ തേടി അത് ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. തുടർന്ന് കാണുക. Video credit : Kerala Dietitian