ബാർലി വെള്ളം ഈ രീതിയിൽ ദിവസവും കഴിച്ചാൽ… 30 ദിവസം കൊണ്ട് ഈ ഗുണങ്ങളെല്ലാം…

ഒരുകാലത്ത് നമ്മുടെ കേരളത്തിൽ പോലും വളരെ കൂടുതലായി ഉപയോഗിച്ചിരുന്ന ധന്യമായിരുന്നു ബാർലി. ഭാരതത്തിലും പ്രധാനമായും കേരളത്തിലും അധികമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഈ ധാന്യത്തിന്റെ ഉപയോഗം വളരെ കുറവാണ്. ഒരുപക്ഷേ ഈ ധാന്യം കണ്ടിട്ടില്ലാത്തവർ പോലും ഉണ്ടാകാം. ചിലവില്ലാത്തതുമൂലം കടകളിൽ പോലും ഇത് എടുത്തു വയ്ക്കാറില്ല.

എന്നാൽ ഈ അടുത്ത കാലത്ത് ചെറു ധാന്യങ്ങളുടെ ഉപയോഗം കൂടുതൽ ആയി കണ്ടു വരുന്നുണ്ട്. കൂടുതലായി ഫ്ലാക്സ് സീഡ് മുതലായവയുടെ ഉപയോഗം. നമ്മുടെ പ്രതിരോധത്തിനും അമിതമായി വണ്ണം കുറയ്ക്കാനും എല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതുപോലെ തന്നെ പ്രാധാന്യമുള്ളതും ഗുണമുള്ളതുമായ ഒന്നാണ് ബാർലി. ഇത് ശരീരത്തിൽ നൽകുന്ന അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമുക്ക് ഏറ്റവും ആരോഗ്യത്തോടെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് കുടിക്കുന്നത് മൂത്രശയ സംബന്ധമായ രോഗങ്ങൾക്ക് വളരെ നല്ലതാണ് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെതന്നെ പ്രമേഹ രോഗികൾക്ക് പ്രമേഹം കുറയുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ആഹാര രീതികളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ബാർലി. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുകയും അതുപോലെതന്നെ കഞ്ഞി വെച്ച് കഴിക്കുകയോ മറ്റ് ആഹാരപദാർത്ഥങ്ങളിൽ ചേർത്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

അതുപോലെതന്നെ അമിതമായി തടിയുള്ളവരിൽ പൊണ്ണത്തടി ഉള്ളവരിൽ വയറ് അധികം ഉള്ളവരിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബാർലി. തടി കുറയ്ക്കുന്ന ആഹാര വസ്തുവാണ് ബാർലി. ബാർലി കഴിച്ചുകഴിഞ്ഞാൽ വിശപ്പിന് കൺട്രോൾ ചെയ്യാൻ സാധിക്കുന്നു. വെയിറ്റ് ലോസ് ഡയറ്റിൽ ഉൾപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.