കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഒരുപോലെ കണ്ടുവരുന്ന ചില ആരോഗ്യ പ്രശ്നങ്ങളാണ് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ വയറു വീർത്തു വരുന്ന അവസ്ഥ ഏമ്പക്കം പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ. ഇത് വലിയ ആസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണമായി പറയാൻ കഴിയുക ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്.
ഇത്തരത്തിലുള്ള അവസ്ഥകൾ വലിയ സങ്കീർണം അല്ലാ എങ്കിലും കൂടുതൽ കാലം നീണ്ടുനിൽക്കുന്നത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കാൻ ഇടിയാകുന്നു. അൾസറും ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രശ്നങ്ങൾ വരാതിരിക്കാനും ദഹനം വളരെ എളുപ്പത്തിൽ ആക്കാനും ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. വൈകുന്നേരം ആകുന്നതോട് കൂടി നമ്മുടെ ദഹനസംവിധാനത്തിന്റെ പ്രവർത്തനം വളരെ സാവധാനം ആകുന്നതാണ്. അതുകൊണ്ടുതന്നെ ആദ്യം ഒഴിവാക്കേണ്ടത് രാത്രി വളരെ വൈകിയുള്ള ഭക്ഷണം കഴിക്കുന്നത് ആണ്. അല്ലെങ്കിൽ ദഹനം ശരിയായ രീതിയിൽ നടക്കില്ല എന്ന് പറയാം.
ഭക്ഷണം കഴിക്കുമ്പോൾ ചില ക്രമങ്ങൾ പാലിക്കുന്നത് വളരെ നല്ലതാണ്. ആദ്യം ദഹിക്കാൻ വളരെ എളുപ്പമുള്ള പഴം ജ്യൂസ് എന്നിവ അതുപോലെതന്നെ പിന്നീട് മാംസം പോലുള്ള കട്ടിയുള്ള ആഹാരങ്ങൾ കഴിക്കുക. ഇത് ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഒന്ന് തന്നെയാണ്. എല്ലായിപ്പോഴും ഇരുന്ന് ആയാസ രഹിതമായി ഭക്ഷണം കഴിക്കുക. ഇരുന്ന് കഴിക്കുമ്പോൾ വയർ അയ്യഞ്ഞ അവസ്ഥയിലായിരിക്കും ഉണ്ടാവുക. ഇത് ദഹന പ്രശ്നങ്ങൾ വളരെ എളുപ്പമാക്കാൻ സഹായിക്കുന്നു. ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
എല്ലാദിവസവും എട്ടുമുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് മല ശോധന വളരെ എളുപ്പമാകാനും അതുപോലെതന്നെ ദഹനം കൃത്യമായി നടക്കാൻ സഹായിക്കുന്ന ഒന്നാണ്. രാവിലെ ചൂട് വെള്ളം അല്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ചു നാരങ്ങാനീര് ഒഴിച്ച് കുടിക്കുക. എല്ലാദിവസവും ഇത്തരം കാര്യങ്ങൾ ശീലമാക്കുന്നത് വയറു ശുദ്ധമാക്കുന്നതിൽ അധികമായ അമ്ലം നീക്കം ചെയ്യാൻ സഹായിക്കുന്നുണ്ട്. ദഹനം വളരെ എളുപ്പമാക്കാൻ വയറിന്റെ ചില വ്യായാമങ്ങൾ ചെയ്യുന്നതും നല്ലതാണ്. സമയം കിട്ടുമ്പോൾ എണ്ണ ഇട്ട് വയറു തടവുന്നത് ദഹനം സുഖമാക്കാൻ സഹായിക്കുന്നുണ്ട്. ചെറി മുന്തിരി ധാന്യങ്ങൾ തുടങ്ങിയ നാര് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena