ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അത്തിപ്പഴം. നിരവധി ആരോഗ്യഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. പഴങ്ങൾ ധാരാളമായി കഴിക്കുന്നത് ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ ശരീരത്തിൽ പല പ്രവർത്തനങ്ങളും സുഗമമാക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആപ്പിൾ മുന്തിരി ഓറഞ്ച് തുടങ്ങിയ പഴം വർഗ്ഗങ്ങൾ ധാരാളമായി നമ്മൾ കഴിക്കാറുണ്ട്. ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ ഒരുപാട് കുറവായിരിക്കും.
പാലസ്തീനിൽ ആയിരിക്കും അത്തിയുടെ ജന്മദേശം. വിശുദ്ധ ഖുർആനിൽ അത്തി എന്ന നാമകരണം ചെയ്ത ഒരു അദ്ധ്യയം തന്നെ കാണാൻ കഴിയും. ഇതിന്റെ തുടക്കത്തിൽ തന്നെ സത്യം എന്ന് സാരാംശം കാണാൻ കഴിയും. ബൈബിളിലും ഇതിനെപ്പറ്റി പറയുന്നുണ്ട്. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യാ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണാൻ കഴിയും. ഔഷധക്കൂട്ടിൽ പ്രധാന സ്ഥാനയാണ് അത്തി ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം തന്നെ ഔഷധഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ളവായാണ്.
ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്തഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ലഭിക്കുന്നതാണ്. മുലപ്പാലിന്റെ തുല്യമായി പോഷകങ്ങൾ അടങ്ങിയത് കൊണ്ട് തന്നെ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഒന്നുകൂടിയാണ്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു.
ഗർഭ അലസാതിരിക്കാൻ പ്രതിരോധം എന്ന നിലയിലും ഇത് കഴിക്കാൻ സാധിക്കുന്നതാണ്. ബലക്ഷയം മാറുന്നതിന് അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ ശേഷി കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നത്. കേട് കൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ കഴിയുന്ന ഒരു പഴം കൂടിയാണ് ഇത്. അരക്കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിൽ അഞ്ചിൽ നാലു ഭാഗമാണ് ഇത്. ഗോതമ്പിലും പാലിലും ഉള്ളതിലും കൂടുതൽ ആയേൻ സോഡിയം സൾഫർ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD