നമുക്കറിയാം ഇന്നത്തെ കാലത്ത് പുരുഷൻമാരിൽ കാണുന്ന കാൻസറുകളിൽ മൂന്നാം സ്ഥാനവും സ്ത്രീകളിൽ രണ്ടാം സ്ഥാനവും ഉള്ള ക്യാൻസറാണ് മലാശയ കാൻസർ. ഇതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ 10% കാരണങ്ങൾ കണ്ടുവരുന്നത് ജനിതകപരമായ കാരണങ്ങൾ കൊണ്ടാണ്. പിന്നീട് ഒരു 90 ശതമാനം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ജീവിതശൈലി ഉണ്ടാവുന്ന മാറ്റങ്ങൾ കൊണ്ടാണ്.
പ്രധാനമായി അറിയാവുന്നതാണ് ഫാസ്റ്റ് ഫുഡ് അമിതമായ ഉപയോഗം റെഡ് മീറ്റ് ഉപയോഗം എന്നിവയെല്ലാം ഇതിന് പ്രധാന കാരണമാണ്. അതുപോലെതന്നെ ഭക്ഷണത്തിൽ ഫൈബർ കുറവ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. കൂടാതെ പത്തു ശതമാനം ജനതക പരമായ കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. അതുപോലെതന്നെ ചിലരിൽ സർവ്വ സാധാരണമായി കണ്ടുവരുന്ന പുകവലി അതുപോലെതന്നെ മദ്യപാനം എന്നിവ മൂലവും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ഇത് കൂടാതെ വ്യായാമത്തിന്റെ കുറവ് ഇത്തരം പ്രശ്നങ്ങൾ കാരണം ആകാം. ഇന്നത്തെ കാലത്ത് കൂടുതൽ ഇരിക്കുന്ന ജോലികളാണ് ചെയ്യുന്നത്. ഇന്ന് പറയുന്നത് സിറ്റിംഗ് ഈസ് ദ ന്യൂ കില്ലർ ഡിസീസ് എന്നാണ്. അത്രയ്ക്കും പ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. മറ്റൊരു കാരണമായി പറയുന്നത്. ഇൻഫ്‌ളമേട്ടറി ബബിൾ ഡിസീസ് എന്നാണ്. ക്രോൺ ഡിസ്‌സ് തുടങ്ങിയ രോഗങ്ങളും ഇതിന് കാരണമായി കണ്ടുവരാം.
ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. സാധാരണ കണ്ടുവരുന്ന മലത്തിന്റെ കൺസിസ്റ്റൻസി ആയിരിക്കില്ല ഈ സമയങ്ങളിൽ കാണുന്നത്. ചില സമയങ്ങളിൽ മലബന്ധം അല്ലെങ്കിൽ ഡയറിയ ആയാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. ചിലരിൽ മലത്തിലൂടെ ബ്ലഡ് വരുന്ന അവസ്ഥയും കാണാറുണ്ട്. മറ്റു ചിലരിൽ വിളർച്ചയായും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.