നമ്മുടെ വീട്ടിൽ സുലഭമായി കാണുന്ന അല്ലെങ്കിൽ ഇടയ്ക്കിടെ വാങ്ങുന്ന ഒന്നായിരിക്കും മുതിര. നിരവധി ആരോഗ്യ ഗുണങ്ങൾ മുതിരയിൽ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് സാധാരണ കഴിക്കുന്ന പയർവർഗങ്ങളിൽ നിന്ന് എപ്പോഴും മാറ്റം വരുത്തുന്ന ഒന്നാണ് മുതിര. സാധാരണ കഴിക്കുന്ന പയർവർഗ്ഗങ്ങളെക്കാൾ കൂടുതൽ ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് മുതിര.
മുതിരയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെ കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിൽ ഉയർന്ന അളവിൽ കാൽസ്യം അയൺ പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്തത് കൊണ്ട് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്ക് മുതിര കഴിക്കാം. ധാരാളം ആന്റി ഓക്സിഡ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിര സഹായിക്കുന്നുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കാൻ മുതിര ഏറെ സഹായകരമാണ്. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കുന്നുണ്ട്. ശരീരത്തിലെ ഊഷ്മാവ് വർദ്ധിക്കുന്നതിനാൽ ചൂടുകാലത്ത് മുതിര കഴിക്കാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിര സഹായകരമാണ്.
ധാരാളം നാരുകൾ അടങ്ങിയ തിനാൽ മലബന്ധം പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം കൂടിയാണ് ഇത്. ഇനി ഇത് തിളപ്പിച്ച് വെള്ളം കുടിച്ചാൽ പനി നിയന്ത്രിക്കാൻ സഹായിക്കും. ഗർഭിണികളും ഷയ രോഗികളും ശരീരഭാരം കുറവുള്ളവരും മുതിര കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രമേഹരോഗികൾക്ക് പറ്റിയ ആഹാര പദാർത്ഥം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.