ജീവിതത്തിൽ ഒരിക്കലും നടുവേദനകൾ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഇത്തരം അറിവുകൾ ആരും അറിയാതെ പോകല്ലേ.

ശാരീരിക വേദനകളിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു വേദനയാണ് നടുവേദന. പ്രായമായവരിൽ പല കാരണങ്ങളാൽ ഇത്തരത്തിൽ നടുവേദനകൾ കാണാം. ഇന്ന് വൈറ്റ് കോളർ ടൈപ്പ് ജോലി ചെയ്യുന്നവർക്കും ഉള്ള ജോലി ചെയ്യുന്നവർക്കും ഒരുപോലെ കണ്ടുവരുന്ന ഒരു ശാരീരിക വേദന കൂടിയാണ് നടുവേദന. ഇത്തരത്തിലുള്ള വേദനയുടെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നട്ടെല്ലിന്റെ ഡിസ്കിന്റെ പ്രശ്നമാണ്. നട്ടെല്ലിനെ പിടിച്ചു നിർത്തുന്ന ഒന്നാണ് ഡിസ്ക്.

ഈ ഡിസ്ക്കിന് തേയ്മാനം ഉണ്ടാകുമ്പോഴോ ഡിസ്കുകൾ തമ്മിൽ അകലുമ്പോഴോ എല്ലാം ഇത്തരത്തിൽ നടുവേദനകൾ കാണാം. അസഹനീയമായ നടുവേദനങ്ങളാണ് ഇത്. ഇത്തരം ഡിസ്കുകൾക്ക് ഇടയിലൂടെ നാഡീവ്യൂഹങ്ങൾ കടന്നു പോകുന്നു. ഡിസ്കിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ അവിടത്തെ ഞരമ്പുകൾക്കും ഉണ്ടാകുന്ന കംപ്രഷൻ ആണ് സയാറ്റിക്ക എന്ന് പറയുന്ന അവസ്ഥ. നട്ടെല്ലിന്റെ ഭാഗത്തുണ്ടാകുന്ന കംപ്രഷൻ പോലെ തന്നെ കഴുത്തിന്റ കംപ്രഷൻ ഉണ്ടാകാം.

ഇത്തരത്തിൽ സയാറ്റിക്ക എന്ന പ്രശ്നത്തെ ഒട്ടുമിക്ക ആളുകളും ഡിസ്ക്കിന്റെ വേദനയായി കണക്കാക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥയിൽ നടുഭാഗം മുതൽ പെരുവിരൽ വരെയും അസഹ്യമായ വേദനയും മരവിപ്പും തരിപ്പും ഉണ്ടാകുന്നത്. കൂടാതെ കാലുകളിൽ നീറ്റൽ പുകച്ചിൽ ചുളിച്ചുള്ള കുത്തൽ എന്നിവയെല്ലാം കാണുന്നു. സ്പർശന സംബന്ധമായുള്ള പ്രശ്നങ്ങൾ വരെ ഇതുവഴി ഉണ്ടാകുന്നു.

ഇത്തരമൊരു പ്രശ്നത്തിന് അന്തിമമായിട്ടുള്ള ഉപായം എന്ന് പറയുന്നത് ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്. ശരീരഭാരം കുറയ്ക്കാൻ എക്സസൈസുകൾ ആണ് ഇത്തരം സന്ദർഭങ്ങളിൽ കൂടുതലായും ശ്രദ്ധിക്കേണ്ടത്. അത്തരത്തിൽ ഓരോ രോഗിക്കും അവരവരുടെ പ്രായാധിക്യം കണക്കിലെടുത്തുകൊണ്ട് പല തരത്തിലുള്ള എക്സസൈസുകളും ഫിസിയോതെറാപ്പിയും ചെയ്തുകൊണ്ട് ഇതിനെ മറികടക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *