നമ്മുടെ ശരീരത്തിൽ തന്നെ നടക്കുന്ന ചില കാര്യങ്ങൾനാം ശ്രദ്ധിക്കാതെ പോകാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോകുന്നത് പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല ആളുകൾക്കും ഉണ്ടാകുന്നതും എന്നാൽ ഇത് എന്താണ് എന്ന് ആർക്കും അറിയാത്ത ഒരു വിഷയത്തെക്കുറിച്ചാണ്. എല്ലാ പ്രായക്കാരിലും കണ്ടുവരുന്ന ഒന്നാണ് ഇത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൊണ്ടയിൽ നിന്നും വെള്ള നിറത്തിലും ഇളം മഞ്ഞനിറത്തിലും ഒരു ചെറിയ വസ്തു പുറത്തേക്ക് വരാറുണ്ട്.
ഇത് ഒരുപക്ഷേ വായിക്കകത്ത് കിട്ടാറുണ്ട്. ചില സമയങ്ങളിൽ ചുമയ്ക്കുമ്പോൾ പുറത്തേക്ക് തെറിക്കാറുണ്ട്. ഈ ചെറിയ വസ്തു കയ്യിലെടുത്തു നോക്കിയാൽ അരി മാവ് പോലെ കാണാൻ കഴിയും. മാത്രമല്ല വല്ലാത്ത ദുർഗന്ധവും ഉണ്ടാകാം. ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. തൊണ്ടയിൽ നിന്ന് ഇളകി വരുന്ന ഈ വസ്തുക്കൾ തൊണ്ടയിൽ വരുന്ന ഇൻഫെക്ഷൻ ആണോ ടോൺസിൽ പ്രശ്നമാണോ പല്ലുകൾക് ഇടയിൽ നിന്നാണോ എന്ന കാര്യം എല്ലാവർക്കും അറിയണമെന്നില്ല.
ഇത് എന്ത് രോഗമാണെന്ന് പോലും അറിയാറില്ല. ടോൺസിൽ സ്റ്റോണുകൾ എന്ന് വിളിക്കുന്ന ഈ പ്രശ്നം വളരെ കൂടുതലായി കണ്ടു വരുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന് നോക്കാം. നമ്മുടെ തൊണ്ടയിൽ ടോൺസിൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾക്കെതിരെ പൊരുതി നിൽക്കുന്ന ഒന്നാണ്. നമ്മുടെ വായ തുറന്നു കഴിഞ്ഞാൽ കാണുന്ന ഒന്നാണ് ഇത്. ഈ ഭാഗത്ത് കട്ട പിടിച്ചിരിക്കുന്ന വസ്തുവിൽ ആക്ട് ചെയ്തു അവിടെ ഒരു ഫൈബർ പോലെ കട്ടിപിടിച്ചിരിക്കുന്നു. ബാക്ടീരിയ ഫംഗൽ എന്നിവ വർക്ക് ചെയ്തുകൊണ്ടു തന്നെ ഇതിന് അസഹനീയമായി ദുർഗന്ധവും ഉണ്ടാകാം.
ചില സമയങ്ങളിൽ ചുമയ്ക്കുമ്പോൾ ഇത് പുറത്തു പോകാറുണ്ട്. ചിലരിൽ മാത്രം ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്താണെന്ന് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട കാരണം കൃത്യമായ രീതിയിൽ വായ് ക്ലീനിങ് ചെയ്യാത്തത് തന്നെയാണ്. ഭക്ഷണം കഴിച്ചശേഷം ശരിയായ രീതിയിൽ വായ ക്ലീൻ ചെയ്യാത്തതുകൊണ്ട് ഭക്ഷണസാധനങ്ങൾ അടിഞ്ഞ് ടോൺസിൽ സ്റ്റോൺ ഉണ്ടാക്കാൻ കാരണമാകുന്നു. ഇതുകൂടാതെ വിട്ടുമാറാത്ത ഇൻഫെക്ഷൻ വരുന്നതും കാരണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.