ശരീരത്തിൽ സിങ്ക് കുറയുന്നുണ്ടോ..!! ഈ ലക്ഷണം അതിന്റെ ആണ്… പിന്നീട് ആരോഗ്യത്തിന് സംഭവിക്കുന്നത് വലിയ അപകടം…| Zinc deficiency malayalam

ശരീര ആരോഗ്യത്തിന് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് നിരവധി ഘടകങ്ങൾ ആവശ്യമാണ്. നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ ചില പോഷകങ്ങൾ ഉണ്ട് അവയുടെ അഭവം കുറയുമ്പോൾ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിങ്ക് അഭാവം കാണുകയുള്ളൂ. എന്നാൽ പലപ്പോഴും നമ്മളിൽ ഇതുപോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നത്. ശാരീരിക പ്രവർത്തനം കൃത്യമായി നടക്കാത്തത്തിന് എന്തുകൊണ്ട് നമുക്ക് സിങ്ക് വളരെ അത്യാവശ്യമാണ്. ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സിങ്ക്. ഇതിന്റെ അഭാവം ശരീരത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ശരീരത്തിന് സിങ്ക് ഉൽപാദനം കുറയുകയാണ് എങ്കിൽ. കോശങ്ങളുടെ ഉൽപാദനത്തിനും രോഗപ്രതിരോധ പ്രശ്നങ്ങൾക്കും കാര്യമായി മാറ്റം സംഭവിക്കുന്നുണ്ട്. സിങ്കിനെ കുറച്ച് ഇപ്പോഴും ധാരാളം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വളർച്ച ആരോഗ്യം കോശങ്ങളുടെ പുനർജീവനം എന്നിവയുടെ പ്രധാനപ്പെട്ട ഭാഗം കൂടിയാണ് സിങ്ക് എന്ന് അറിയാവുന്നതാണ്. ഇതു കുറഞ്ഞാൽ ശരീരത്തിന് ആരോഗ്യകരമായ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ സാധിക്കില്ല. ഇത് പലരീതിയിലുള്ള ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ശരീരഭാരം പോകുന്നതും അതുപോലെതന്നെ മുറിവുകൾ സുഖപ്പെടാൻ കഴിയാത്തതും ഒന്നിനും കൃത്യമായ രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതും എല്ലാം സിങ്ക് കുറയുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്.


കൂടാതെ മണം രുചി എന്നിവ കുറയുന്നത് വിശപ്പ് കുറയുന്നത് ചർമ്മത്തിൽ വൃണം ഉണ്ടാകുന്നത് എന്നിവയെല്ലാം തന്നെ സിങ്ക് കുറയുന്നതിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ്. ഗർഭിണികളിൽ സിങ്ക് കുറയുന്നുണ്ടെങ്കിൽ അത് കുഞ്ഞിനെയും ബാധിക്കാം. ഗർഭിണികൾക്ക് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ സിങ്ക് ആവശ്യമാണ്. കാരണമെന്തെന്ന് വെച്ചാൽ കുഞ്ഞിന്റെ വളർച്ചയെ സഹായിക്കാൻ അവരുടെ ശരീരത്തിൽ സിങ്ക് വളരെ അത്യാവശ്യമാണ്. ചർമ്മത്തിലെ കോശങ്ങൾക്കും അതുപോലെതന്നെ ആരോഗ്യത്തിനും സിങ്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

സിങ്ക് കുറവ് ശരീരത്തിൽ ഉണ്ടെങ്കിൽ ഇതു അലോപ്പസിയ പോലുള്ള രോഗങ്ങൾക്ക് കാരണമാകാം. ഇത് ചർമ്മത്തിൽ പല രീതിയിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നു. അൾസർ മുറിവ് ഉണങ്ങാൻ താമസം എന്നിവ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ഭക്ഷണത്തിലൂടെ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം. പരിപ്പ് പാലുൽപന്നങ്ങൾ ഗോതമ്പ് കടല ആട്ടിറച്ചി ബീഫ് ചിക്കൻ കോഴിമുട്ട ചീര എന്നിവയിൽ എല്ലാം സിങ്ക് ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top