നല്ല സോഫ്റ്റ് ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കിയെടുക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ഉണ്ണിയപ്പത്തിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം. ബേക്കിംഗ് സോഡ ചേർക്കാതെ തന്നെയാണ് ഇത്തരത്തിലുള്ള ഉണ്ണിയപ്പം തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയാലും നല്ല സോഫ്റ്റ് ആയി തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. പുറമേക്ക് നന്നായി മൊരിഞ്ഞു ഉൾഭാഗം നന്നായി സോഫ്റ്റ് ആയ ഉണ്ണിയപ്പമാണ് ഇത്. ഈ ഉണ്ണിയപ്പം ഇൻസ്റ്റന്റ് ആയിട്ടല്ല ഉണ്ടാകുന്നത്. കുറച്ച് സമയം മിക്സ് ചെയ്തു വെച്ചിട്ടാണ് ഇത് ഉണ്ടാക്കുന്നത്.
എങ്ങനെയാണ് ഈ റെസിപ്പി ഉണ്ടാക്കുന്നത് നോക്കാം. ഇത് ട്രഡീഷണലും ഈസിയുമായി രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് അരിപ്പൊടിയും അതുപോലെതന്നെ ഗോതമ്പുപൊടിയും ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇവിടെ ഗോതമ്പുപൊടി അതുപോലെതന്നെ മൈദ പൊടി ഉപയോഗിച്ചതാണ് തയ്യാറാക്കുന്നത്. ഓരോരുത്തർക്കും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടുത്താവുന്നതാണ്. ഇതിനായി ഇവിടെ ആവശ്യമുണ്ട് രണ്ട് കപ്പ് ഗോതമ്പ് പൊടി ഇതിലേക്ക് ഒരു കപ്പ് മൈദ പൊടി പിന്നീട് ആവശ്യമുള്ളത് പാളയംകോടൻ പഴമാണ്.
പിന്നീട് അര കപ്പ് നാളികേരം കൊത്തിയെടുത്തത് എടുക്കുക. അതുപോലെ തന്നെ ഒന്നര ടേബിൾസ്പൂൺ എള്ള് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ശർക്കരപ്പാനിയുമാണ്. ഇതിലേക്ക് 400 ഗ്രാം ശർക്കര ആണ് എടുക്കുന്നത്. ഈ ഒരു അളവിലേക്ക് 400ഗ്രാം ഒന്നര കപ്പ് വെള്ളത്തിൽ ഉരുക്കിയെടുക്കുക. ഇളം ചൂടോടെയാണ് ശർക്കര പാനി ഇതിലേക്ക് ചേർക്കേണ്ടത്. പിന്നീട് ആദ്യം ആവശ്യമുള്ളത് പഴം മിക്സ് ചെയ്ത ജാറിലേക്ക് ഇട്ട് ഇത് ഒന്ന് നന്നായി അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 8 ഏലക്ക കൂടിച്ചേർത്തുകൊടുക്കുക.
പിന്നീട് ഇത് നല്ലപോലെ അരച്ചെടുക്കുക. ഇതിലേക്ക് വേറെ ഒന്ന് ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് മറ്റൊരു പാത്രം എടുത്ത ശേഷം ഗോതമ്പ് കൂടി അതുപോലെ തന്നെ മൈദ പൊടി രണ്ടു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഉപ്പ് പൊടിയിലേക്ക് നന്നായി മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഇത് ഗോതമ്പ് പൊടിക്ക് പകരമായി അരി പൊടിയും ഗോതമ്പുപൊടിയും മിക്സ് ചെയ്തു ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND