വീട്ടിൽ എല്ലാവരും അപ്പം ഉണ്ടാക്കുന്നവരാണ് അല്ലേ. അപ്പത്തിന്റെ മാവ് വെയിലത്ത് വെച്ച് ചെയ്യാവുന്ന കിടിലൻ ഐഡിയ ആണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം ഒരു മൂന്നര ഗ്ലാസ് പച്ചരി എടുക്കുക. അതിൽനിന്ന് 7 സ്പൂൺ പച്ചരിയെടുത്ത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. രണ്ടു മണിക്കൂർ കൊണ്ട് അപ്പം തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പിന്നീട് ഇതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ച് ഇത് അടുപ്പിൽ വയ്ക്കുക. അപ്പം മാവും വെക്കുകയാണ് ചെയുന്നത്. ഇതിൽ ഈസ്റ്റ് ചേർക്കുന്നില്ല വേറെ ഒന്നും ചേർക്കുന്നില്ല. രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ഇത് നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. തണുപ്പിച്ച ശേഷം മിക്സിയുടെ വലിയ ജാർ എടുത്ത ശേഷം ഇത് രണ്ട് തവണയായി അരച്ചെടുക്കുക. അതിലേക്ക് കുറച്ച് നാളികേരവും ചേർത്ത് അരച്ചെടുക്കാവുന്നതാണ്.
ഒന്നര ഗ്ലാസ് തേങ്ങ പീര ആണ് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഒരുപിടി ചോറ് ഇതിലേക്ക് ചേർത്തു കൊടുക്കാം. പിന്നീട് അരി ഇടുന്നതിനു മുൻപായി തേങ്ങാവെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം പച്ചരി വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക.
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനുള്ള ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് അരച്ചെടുത്ത് മാവ് ഒരു പാത്രത്തിൽ ആക്കി ശേഷം ഇത് വെയിലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പം മാവ് പൊങ്ങി വരുന്നതാണ്. നിങ്ങൾക്ക് പെട്ടെന്ന് തന്നെ അപ്പം തയ്യാറാക്കാവുന്നതാണ്. ഈസ്റ്റ് ചേർക്കാതെയും സോഡാപ്പൊടി ചേർക്കാതെയും തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.