വീട്ടിലെ പല ക്ലീനിങ് പ്രവർത്തികൾ വലിയ രീതിയിലുള്ള തലവേദന ഉണ്ടാകാറുണ്ട്. പലപ്പോഴും വലിയ പ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ അടുക്കളയിലെ പല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ആദ്യം തന്നെ ആവശ്യമുള്ളത് ചെറുനാരങ്ങയും ഗ്രേറ്റരും ആണ്. ഇത് എന്തിനാണ് എന്ന് നമുക്ക് നോക്കാം. ആദ്യം ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തു എടുക്കുക. നല്ല മണമാണ് അതിനെ ലഭിക്കുക. ഇനി ഈ തൊലിയിലേക്ക് അരിപ്പൊടി ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബാക്കിങ് സോഡാ ആണ്. നന്നായി മിക്സ് ചെയ്ത് എടുക്കുക.
നമ്മുടെ വീട്ടിലെ ഉപയോഗിക്കാതെ ഇരിക്കുന്ന കുപ്പികൾ ഫ്ലാസ്കുകൾ ഉണ്ടാവും. ഇങ്ങനെ ഇരിക്കുന്ന കുപ്പികളിൽ ദുർഗന്ധം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മാറ്റി നല്ല ക്ലീൻ ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഇട്ടു കൊടുത്ത ശേഷം കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവയ്ക്കുക പിന്നീട് നല്ല രീതിയിൽ ഷേക്ക് ചെയ്യുക. പിന്നീട് ഇത് നല്ല രീതിയിൽ വാഷ് ചെയ്യാവുന്നതാണ്. യാതൊരു ചെലവുമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.
ഇനി വെറുതെ ചെറുനാരങ്ങാത്തൊലി കളയേണ്ട. അതുപോലെതന്നെ മൺചട്ടി ക്ലീൻ ചെയ്യാൻ എന്ത് ചെയ്യണം എന്ന് നോക്കാം. കടലമാവ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. കടലമാവ് ഇട്ടു കൊടുത്ത ശേഷം നല്ല രീതിയിൽ ഉരച്ചെടുതാൽ നല്ല ക്ലീൻ ആയി മൺചട്ടി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.