വീട്ടിൽ ഉപകാരപ്രദമായ ചില ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. വീട്ടിൽ ഗോതമ്പ് പൊടി വാങ്ങികഴിഞ്ഞാൽ പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല പൊടിക്കുന്ന ഗോതമ്പ് ആണെങ്കിലും ഗോതമ്പ് വാങ്ങിച്ച് നല്ല രീതിയിൽ കഴുകി പൊടിച്ചു കൊണ്ടുവെച്ചാലും രണ്ടുമാസം കഴിയുമ്പോഴേക്കും പുഴു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്.
ഇത് ഒരു കവറിൽ ആക്കുക. വീട്ടിൽ ധാരാളം കവർ ഉണ്ടാകും. ഈ കവറുകളിൽ ഗോതമ്പ് പൊടി ആകുക. പിന്നീട് ഇത് വയ്ക്കേണ്ടത് ഒന്നെങ്കിൽ ഫ്രിഡ്ജിലെ സൈഡ് ഡോറിൽ വയ്ക്കാം. അല്ലെങ്കിൽ ഫ്രിഡ്ജിനകത്തു വെക്കുക ഇങ്ങനെ ചെയ്താൽ യാതൊരു പുഴു ശല്യം ഉണ്ടാകില്ല. ഇത് കിട്ടിയാകണമെന്നില്ല. ഫ്രീസറിൽ തന്നെ വയ്ക്കണം. ഗോതമ്പ് പൊടി മാത്രമല്ല കോഫി പൗഡർ ഇതുപോലെ ചെയ്യാവുന്നതാണ്.
കൂടാതെ ബൂസ്റ്റ് ഹോർലിക്സ് തുടങ്ങിയതും ഇതുപോലെ ചെയ്യാവുന്നതാണ്. കൂടാതെ കടലമാവ് ഈ രീതിയിൽ തന്നെ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. അതുപോലെതന്നെ മൈദ മാവിലും പെട്ടെന്ന് പുഴു വരാറുണ്ട് കടലമാവിലും പെട്ടെന്ന് പുഴു വരാറുണ്ട്. ഇത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന പല കാര്യങ്ങളാണ്. പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാതെ പോവുകയാണ് പതിവ്.
അതുപോലെതന്നെ വെള്ളക്കടല ഗ്രീൻ ബീൻസ് എന്നിവ മഴക്കാലങ്ങളിൽ വളരെ പെട്ടെന്ന് തന്നെ കേടു വരാറുണ്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ നേരിടേണ്ടി വരാറുണ്ട്. അത് വരാതിരിക്കാൻ ഒരു കഷണം പട്ട എടുത്തശേഷം ഇതിൽ വെക്കുകയാണെങ്കിൽ യാതൊരു പുഴു വരാനോ പൂത്തുപോകാനൊ സാധ്യതയില്ല. ഗ്രീൻപീസ് കറുത്ത കടല വെളുത്ത കടല എന്നിവയെല്ലാം ഈ ഒരു രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.