വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ് ഇത്. ഇരുമ്പാമ്പുളി ഉണ്ടെങ്കിൽ ഇതു വളരെ എളുപ്പത്തിൽ ആക്കാം. നമുക്കറിയാം നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇരുമ്പാമ്പുളി. നിരവധി ഗുണങ്ങൾ ഇരുമ്പാമ്പുളി യിൽ ഉണ്ട്.
കൂടുതലും മീൻകറിയിൽ ചേർക്കാനാണ് ഇരുമ്പാമ്പുളി ഉപയോഗിക്കുന്നത്. എന്നാൽ ഇരുമ്പാമ്പുളി യുടെ മറ്റ് ഉപയോഗങ്ങൾ ആണ് ഇവിടെ സസ്യങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി വെറുതെ വീണുപോകുന്ന ഇരുമ്പാമ്പുളി വെറുതെ കളയേണ്ട. ഈ ഇരുമ്പാമ്പുളി ഉണ്ടെങ്കിൽ പലതരത്തിലുള്ള വീട്ടിലെ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ആദ്യം തന്നെ ഇരുമ്പാമ്പുളി ചെറിയ ചെറിയ കഷ്ണങ്ങളാക്കി നമുക്ക് മിക്സിയുടെ ജാർ ഇടുക. പിന്നീട് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. നല്ല പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് ആക്കുക. ഇത് ഉപയോഗിച്ച് നമുക്ക് എന്തെല്ലാം ക്ലീൻ ചെയ്യാൻ കഴിയും നോക്കാം. ചായ കുടിക്കുന്ന കപ്പ്. ഇതിൽ കറ പിടിക്കുന്നത് പതിവാണ്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആയി ഇത് ഉപയോഗിച്ച് ഒന്ന് ഉരച്ചു എടുത്താൽ മതി. അതുപോലെ തന്നെ സെറാമിക് പാത്രങ്ങളിൽ ഉണ്ടാകുന്ന കറ കളയാൻ. ചായ വയ്ക്കുന്ന പാത്രത്തിലെ അടിയിൽ ഉണ്ടാകുന്ന കരി മാറ്റിയെടുക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചെടുത്താൽ പുതു പുത്തനായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.