അസുഖങ്ങൾ പലരീതിയിലും ശരീരത്തിൽ ബാധിക്കാറുണ്ട്. ശരീരത്തിൽ പ്രതിരോധശേഷി കുറയുന്നത് മൂലമുണ്ടാകുന്നതും അതുപോലെതന്നെ ചർമ്മത്തിൽ ബാധിക്കുന്ന പ്രേശ്നമാണ് സോറിയാസിസ്. ഏറ്റവും കൂടുതൽ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്. സോറിയാസിസ് എന്നുപറയുന്നത് നമ്മുടെ സമൂഹത്തിൽ ഒന്ന് മുതൽ ഒന്നര ശതമാനം വരെ ആളുകൾക്ക് എങ്കിലും കണ്ടുവരുന്ന അസുഖമാണ് ഇത്.
ഇത് പലപ്പോഴും നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രതിരോധശേഷി കുറയുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന അസുഖമാണ് സോറിയാസിസ്. ചിദംബൽ പോലെ ചർമത്തിൽ കാണപ്പെടുന്ന അസുഖമാണ് ഇത്. സോറിയാസിസ് പലപ്പോഴും തുടങ്ങുന്നത് തലയിലാണ്. തലയിൽ പൊറ്റ പോലെ ഉണ്ടാകുന്നു. താരൻ പ്രശ്‌നങ്ങൾ കൂടുന്ന പോലെ തോന്നാം. ആ സമയത്ത് കൃത്യമായ രീതിയിൽ ശ്രദ്ധിച്ചില്ല എങ്കിൽ ശരീരം മുഴുവനായി വ്യാപിക്കാനും കൈകളിലും കാലുകളിലും എല്ലാം ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാനും സാധ്യത കൂടുതലാണ്.
ഇത് എന്തെങ്കിലും ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന പ്രശ്നമല്ല സോറിയാസിസ്. ഇത് ഉണ്ടാക്കാനുള്ള പ്രധാന കാരണം നമ്മുടെ ഇമ്മ്യൂൺ സിസ്റ്റത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ്. ഇതുവഴി ഇമ്മ്യൂൺ സിസ്റ്റം ചാർമത്തെ അറ്റാക്ക് ചെയ്യുകയും ഇതുപോലെ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. ഏത് പ്രായക്കാരെയും ഇത് ബാധിക്കാം.
ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇത്തരം അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ഇത്തരക്കാർക്ക് പിന്നീട് സന്ധികളിൽ വേദന ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് സോറിയാസിസ് ആർത്രൈറ്റിസ് എന്നാണ് അറിയപ്പെടുന്നത്. ഇവർക്ക് സന്ധികളിൽ നീർവീഴ്ച്ച ഉണ്ടാവുകയും പിന്നീട് ഇത് ചികിത്സിച്ചില്ല എങ്കിൽ മറ്റു പലരീതിയിലുള്ള പ്രശ്നങ്ങളു ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണാം.