സാധാരണ വലിയ മീനുകൾ ക്ലീൻ ചെയ്യുന്നത് പോലെയല്ല ചെറിയ പൊടി മീനുകൾ അല്ലേ. പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് പൊടിമീനുകൾ വൃത്തിയാക്കുക എന്നത്. പലപ്പോഴും പെട്ടെന്ന് സമയം പോകാനും ഇത് കാരണമാണ്. ചില വീട്ടമ്മമാരെ ഇത് ദേഷ്യം പിടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.
ആദ്യത്തെ ടിപ്പ് നമുക്ക് പരിചയപ്പെടാം. കുറേക്കാലം ഉപയോഗിക്കുമ്പോൾ ചായ അരിയ്ക്കുന്ന അരിപ്പ കറപിടിച്ച് അരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് ഇടക്ക് ക്ലീൻ ചെയ്യുന്നവരാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. പലപ്പോഴും ഇത്തരത്തിൽ ക്ലീൻ ചെയ്യാത്തവർക്ക് സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്. ഈ അരിപ്പ ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇതിലേയ്ക്ക് കുറച്ച് ഡിഷ് വാഷ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കുക.
കുറച്ച് സമയം നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് കുറച്ചു കഴിഞ്ഞു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുത്തു വളരെ എളുപ്പത്തിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഈ പൊടി മീനായാലും എന്ത് മീനായാലും ഫ്രിഡ്ജിൽ കുറെ ദിവസം എങ്ങനെ എടുത്തു വയ്ക്കാം എന്ന് നോക്കാം. കുറേ ദിവസത്തേക്ക് എടുത്ത് വയ്ക്കുകയാണെങ്കിൽ ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിൽ വെച്ചശേഷം മീനിന്റെ മുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചുവെക്കുക.
അതുപോലെതന്നെ മീൻ മുറിച്ചു കഴിഞ്ഞാൽ മീനിന്റെ സ്മെല്ലും പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. കറിവേപ്പില എടുത്ത് നന്നായി കയ്യിൽ ഞെരടി കൊടുത്ത് വളരെ എളുപ്പത്തിൽ മീൻ സ്മെൽ പോകുന്നതാണ്. അതുപോലെതന്നെ ഇനി ഇങ്ങനെ ചെറിയ പൊടി മീൻ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്ന് നോക്കാം. ഇതിന് ആവശ്യമുള്ളത് ഒരു സേഫ്റ്റി പിന്നാണ്. ഇത് ഉപയോഗിച്ച് വയറിന്റെ ഭാഗത്ത് ഉള്ളിലേക്ക് കടത്തി മുകളിലേക്ക് വലിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെറിയ മീനുകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.