എല്ലാവരും പേടിക്കുന്ന ഒരു മാരകരോഗമാണ് ക്യാൻസർ. വന്നാൽ മാറ്റിയെടുക്കുക പ്രയാസം ആണ് എന്നത് തന്നെയാണ് ക്യാൻസർ എല്ലാവരും പേടിക്കാൻ പ്രധാന കാരണം. നേരത്തെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ അതിനനുസരിച്ച് ചികിത്സാരീതികൾ ചെയ്താൽ മാറ്റിയെടുക്കാൻ കഴിയുന്നതും ആണ് കാൻസർ. ശരീരത്തിലെ പല ഭാഗങ്ങളിലും കാൻസർ ലക്ഷണങ്ങൾ കാണാറുണ്ട്. ലോകത്തിലെ ക്യാൻസറുകൾ എടുത്താൽ ആറാമത്തെ ഏറ്റവും മാരക ക്യാൻസർ ആണ് ഓറൽ കാൻസർ.
ഇന്ത്യയെ ഓറൽ ക്യാൻസറിന്റെ ക്യാപിറ്റൽ എന്നാണ് അറിയപ്പെടുന്നത്. അതിനു പ്രധാന കാരണം ലോകത്തിലെ മൂന്നിലൊന്ന് ഓറൽ ക്യാൻസറുകളും ഇന്ത്യയിലാണ് കാണാൻ കഴിയുക. അതുകൊണ്ടുതന്നെ ഓറൽ ക്യാൻസറിനെ കുറിച്ച് അവയർനെസ് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഓറൽ ക്യാൻസർ അഥവാ വായിലെ അർബുദരോഗം ആരിലാണ് കണ്ടുവരുന്നത് എന്ന് നോക്കാം. കൂടുതലായി 60 വയസ്സിന് മുകളിലുള്ള അവരിലാണ് സാധാരണ കാണപ്പെടുന്നത്.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ചില ശീലങ്ങൾ ഉള്ള ആളുകളിൽ ഓറൽ ക്യാൻസർ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ ഇതിൽ പ്രധാനപ്പെട്ട കാരണം പുകയ്യില ഉൽപ്പന്നങ്ങളുടെ ഉപയോഗമാണ്. ഇത് ഉപയോഗിക്കുന്നത് മൂലം ഓറൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സിഗരറ്റ് ബീഡി എന്തുമാകാം ഇവയിൽ ഏത് ഉപയോഗിച്ചാലും കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
ഇതുകൂടാതെ കൂടുതലായി ആൽക്കഹോൾ ഉപയോഗം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. അതുകൂടാതെ മൂർച്ചയുള്ള പല്ലുകൾ കൃത്യമായ രീതിയിൽ ഫിറ്റ് ചെയ്യാതെ വെപ്പ് പല്ലുകൾ ഇത് നമ്മുടെ നാവിലും കവിളിലും ഉരഞ്ഞ് അവിടെ കാൻസർ ഉണ്ടാകാനുള്ള സാധ്യത ഉറപ്പാണ്. കൂടാതെ ചില വൈറസ് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുകൂടാതെ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉൾപെടുത്താതെ ഇരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.