ദോശമാവ് ഇതുപോലെ എണ്ണയിൽ ഒഴിച്ചു നോക്കിയിട്ടുണ്ടോ… ഒരു കിടിലൻ ഐറ്റം തയ്യാറാക്കാൻ…|Dosa batter tips

എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളെല്ലാവരും ഇത് അറിയണമെന്നില്ല. ചിലർക്ക് ഇത് അറിയാമായിരിക്കും. അറിയാവുന്നവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയൂ. ദോശമാവ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ദോശമാവ് കുറച്ചു ബാക്കി വന്നാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്.

ഒരു പാത്രത്തിലേക്ക് ഒന്നര ഗ്ലാസ് ദോശമാവ് എടുക്കുക. ഇതിലേക്ക് അര കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. പിന്നെ ഇതിലേക്ക് കുറച്ച് ഫുഡ് കളർ വേണമെങ്കിൽ ചേർക്കാം. ഒരു കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത ശേഷം നന്നായി ഇളക്കിയെടുക്കുക. ഇത് നല്ലൊരു പണത്തിനുവേണ്ടി കുറച്ച് റോസ് എസൻസ് ചേർത്ത് കൊടുക്കാം. ഇത് കാൽ ടീസ്പൂൺ ചേർത്ത് കൊടുക്കാം. ഇത് മണത്തിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്.

പിന്നീട് മറ്റൊരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് ചൂടാക്കിയ ശേഷം തിളപ്പിച്ച ശേഷം മാറ്റിവയ്ക്കുക. കൂടാതെ ഒരു മിൽമ കവർ ക്ലീൻ ചെയ്ത് എടുക്കുക. ഒരു പാൻ എടുത്തശേഷം സൺഫ്ലവർ ഒഴിച്ച ശേഷം ചൂടാക്കി എടുക്കുക. മിൽമ കവറിൽ ബാറ്റർ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് പതുക്കെ ചുറ്റിച് എടുക്കാവുന്നതാണ്.

ഒരു മീഡിയം ഫ്ലെയിമിൽ ഇരിക്കണം ഓയില് ചൂട്. വല്ലാതെ കുറവ് വല്ലാതെ കൂടുതലും ആകരുത്. നല്ല രുചികരമായ ജില്ലബി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. പിന്നീട് ചെറിയ ചൂടോടെയുള്ള ഷുഗർ സിറപ്പിലേക്ക് ഈ ജിലേബി മുക്കി എടുക്കുക. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വീട്ടിൽ ഇത് ഒന്ന് പരീക്ഷിച്ചു കൂടെ. ദോശമാവ് ബാക്കി വന്നാൽ ഇനി ഇത് ചെയ്യാൻ മറക്കല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.