വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വെറുതെ ഇരിക്കുന്ന ആർക്കും വീട്ടമ്മമാർക്കും ചെയ്യാവുന്നതാണ് ഇത്. ഒരു ക്ലിനിക് ടിപ്പ് ആണ്. രണ്ട് ചേരുവകൾ ഉപയോഗിച്ച് കിടിലം പൊടി തയ്യാറാക്കി എടുക്കാൻ പോവുകയാണ്. ഈയൊരു പൊടി നുള്ള് മതി. അഞ്ചു മിനിറ്റുകളിൽ എത്ര കരി പിടിച്ച നിലവിളക്കും നല്ല നിറം വെപ്പിക്കാൻ സാധിക്കുന്നതാണ്.
അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ആദ്യ ആവശ്യമുള്ളത് ഒരു ചൂളിഷ്ടിക ആണ്. ഇത് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ നാട്ടിൽ ഇത് എന്ത് പേരിലാണ് അറിയപ്പെടുന്നത് എന്ന് കമന്റ് ചെയ്യുക. ആദ്യം തന്നെ ഇഷ്ടിക നന്നായി പൊടിച്ച് എടുക്കുക. ഇത് നന്നായി അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഇരുമ്പാമ്പുളിയാണ്.
വെറുതെ വീണുപോകുന്ന ഇരുമ്പാമ്പുളി ഇനി നിങ്ങൾക്ക് ഈ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. ഒരു തരി വെള്ളം ഒന്നും ചേർക്കേണ്ട. വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇത് അരിപ്പയിൽ വെച്ച് അരിച്ചെടുക്കുക. നീര് മാത്രം എടുക്കുക. പിന്നീട് ഈ പൊടിയും ഇരുമ്പപ്പുള്ളി നീരും മിക്സ് ചെയ്തെടുക്കുക.
പിന്നീട് ഇത് നന്നായി പരത്തിയെടുത്ത ശേഷം വെയിലത്തു വെച്ച് ഉണക്കിയെടുക്കുക. പിന്നീട് ഇത് പൊടിച്ച ശേഷം എടുത്തു വയ്ക്കാവുന്നതാണ്. ഈ പൊടി ഉപയോഗിച്ച് നിലവിളക്ക് വെള്ളിയുടെ പാത്രങ്ങൾക്ക് എല്ലാം ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.