ഇന്ന് വളരെയധികം കേട്ടു കേൾവിയുള്ള ഒന്നായി യൂറിക് ആസിഡ് മാറിക്കഴിഞ്ഞു. നിരവധിപേർക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്ന അവസ്ഥയാണ്. രക്തത്തിൽ യൂറിക് ആസിഡ് അളവ് വർദ്ധിക്കുക എന്നത് പലരുടെയും പ്രശ്നം തന്നെയാണ്. സന്ധി വേദന ഉണ്ടെങ്കിൽ യൂറിക്കാസിഡ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂറിക്കാസിഡ് രക്തത്തിൽ വർദ്ധിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന ചില സംശയങ്ങളാണ് എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ.
ഇത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിലെ കോശങ്ങളിലും ഉള്ള പ്രോട്ടീനുകൾ വികടിച്ചു പ്യുരിന് ഉണ്ടാകുന്നു. ഇതുവഴിയാണ് യൂറിക്കാസിഡ് ശരീരത്തിൽ ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിൽ കൂടുതലായി ഉണ്ടാകുന്ന യൂറിക്കാസിഡ് കിഡ്നി വഴിയാണ് പുറത്തു പോകുന്നത്. മൂന്നിൽ രണ്ടു ഭാഗം യൂറിക് ആസിഡ് മൂത്രത്തിലൂടെയും അതുപോലെ തന്നെ മൂന്നിൽ ഒരു ഭാഗം യൂറിക് ആസിഡ് മലത്തിലൂടെ ആണ് പുറന്തള്ളപ്പെടുന്നത്.
എന്നാൽ കിഡ്നി രോഗങ്ങൾ വരുന്നത്. ഭക്ഷണം കഴിക്കുന്നതിൽ എന്തെങ്കിലും കൂടുതലായി പ്രോട്ടീൻ ഉൾപ്പെടുന്നത് സംഭവിക്കുമ്പോൾ ശരീരത്തിൽ കൂടുതലായി പ്യൂരിൻ അടങ്ങുകയും യൂറിക് ആസിഡ് അടിഞ്ഞുകൂടുകയും ചെയ്യുന്നു. അതുപോലെ തന്നെ ലുക്കീമിയ തൈറോയ്ഡ് പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആവുക പാരാ തൈറോയ്ഡ് പ്രവർത്തനം കൂടുതൽ ആവുക അതുപോലെതന്നെ അമിതമായ വണ്ണം. കൊഴുപ്പ് കൂടുതലായി ശരീരത്തിൽ അടിഞ്ഞു കൂടുക.
എന്നീ കാരണങ്ങളാൽ യൂറിക്കാസിഡ് ശരീരത്തിലെ എത്താറുണ്ട്. ഇതുകൂടി കഴിഞ്ഞാൽ എന്തെല്ലാം ലഷണങ്ങളാണ് കാണുന്നത് എന്ന് നോക്കാം. ഇത് ക്രിസ്റ്റലുകളായി പെരു വിരലുകളിൽ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇത് സന്ധികൾ കഠിനമായി വേദനയ്ക്ക് കാരണമാകുന്നു. ഒരു 12 മുതൽ 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന വേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ യൂറിക്കാസിഡ് കൂടി കഴിഞ്ഞാൽ മൂത്രക്കല്ല് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.