തൊണ്ടയിൽ കഫം തങ്ങിനിൽക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാമോരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ തന്നെ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ കഫക്കെട്ട് ഉണ്ടാകുമ്പോൾ അതിന്റെ ഒപ്പം ഉണ്ടാകുന്ന ഒന്നാണ് ചുമ. ചുമ വരണ്ട ചുമയും ഉണ്ടാകും കഫം കെട്ടിയ ചുമയും ഉണ്ടാകും. ഇത്തരത്തിൽ കഫമുള്ളപ്പോൾ ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കഫം കുടുങ്ങിക്കിടക്കുന്നത് പോലെയുള്ള ഒരു അനുഭവമാണ് ഉണ്ടാകുന്നത്. ഇത്തരമൊരു അവസ്ഥയിൽ ചുമക്കുമ്പോൾ തൊണ്ടയിൽ നിന്ന് വായയിലേക്ക് കഫം വരികയും.

അതോടൊപ്പം തന്നെ തൊണ്ടവേദന ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കഫക്കെട്ട് പലതരത്തിലാണ് ഉണ്ടാകുന്നത്. ശ്വസിക്കുന്ന വായുവിനെയും ശുദ്ധീകരിക്കുന്ന സൈനസ് അറകളിൽ കഫം കെട്ടിക്കിടക്കുകയാണെങ്കിൽ അത് ചുമക്കുമ്പോൾ വായിൽ എത്തുകയും തുടർന്ന് തൊണ്ടയിൽ കഫം നിൽക്കുന്ന പോലുള്ള അനുഭവം ഉണ്ടാവുകയും ചെയ്യുന്നു.

ഇത്തരമൊരു അവസ്ഥയിൽ ചുമയ്ക്കുമ്പോഴും തങ്ങുമ്പോൾ എല്ലാം കഫം വായിലേക്ക് വരുന്നു. കൂടാതെ തൊണ്ടയിൽ എന്തെങ്കിലും ഇൻഫെക്ഷനുകൾ ഉണ്ടെങ്കിൽ അടനോയ്ഡിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ടോൺസിലൈറ്റിസിന്‍റെ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എല്ലാം ഇത്തരത്തിൽ തൊണ്ടയിൽ കഫം കെട്ടിക്കിടക്കുകയും അതേ തുടർന്ന് ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നു. കൂടാതെ തൊണ്ടയിൽ കഫം കെട്ടിക്കിടക്കുന്നതിന് മറ്റൊരു കാരണം എന്ന് പറയുന്നത് ബ്രോങ്കൈറ്റീസ് ആണ്.

ശ്വാസകോശത്തിൽ കഫം കെട്ടിക്കിടക്കുന്നതിന് ഫലമായും ഇത്തരത്തിൽ ഉണ്ടാകുന്നു. കൂടാതെ ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും കഫക്കെട്ട് കൂടി വരുന്നതായി കാണാൻ കഴിയുന്നു. ഇത്തരത്തിൽ കഫം ആദ്യം വെള്ള നിറത്തിൽ കാണുകയും പിന്നീട് അത് അതിന്റെ മൂർച്ചന്യാവസ്ഥയിൽ എത്തുമ്പോൾ കടുത്ത മഞ്ഞനിറത്തിൽ ആയിരിക്കും കാണുക. തുടർന്ന് വീഡിയോ കാണുക.