കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ അനുഭവിക്കുന്ന ഒന്നാണ് യൂറിനറി ഇൻഫെക്ഷനുകൾ. ബാക്ടീരിയ പരത്തുന്ന ഇൻഫെക്ഷൻ ആണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കാണാമെങ്കിലും സ്ത്രീകളിലാണ് ഇത് ഏറ്റവും അധികം കാണുന്നത്. സ്ത്രീകളുടെ ഗർഭാശയവും മൂത്രാശയവും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇത്തരത്തിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷനുകൾ സ്ത്രീകളിൽ അധികമായി കാണുന്നത്. പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ്.
ഇതുവഴി ഓരോരുത്തരും അനുഭവിക്കുന്നത്. അസഹ്യമായിട്ടുള്ള വേദനയാണ് ഇതുവഴി ഉണ്ടാകുന്നത്. മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന എരിച്ചിൽ പുകച്ചിൽ എന്നിവയും ഇതോടൊപ്പം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ മൂത്രത്തിൽ കടുത്ത മഞ്ഞനിറം മൂത്രത്തിൽ പത മൂത്രത്തിൽ രക്തത്തിന്റെ അംശം എന്നിവയും ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ അടിവയർ വേദന നടുവേദന ഛർദ്ദി ഓക്കാനം എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണുന്നു.
ഇത്തരത്തിലുള്ള യൂറിനറി ഇൻഫെക്ഷനുകൾ കൂടുതലായും വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശരിയായി വിധത്തിലുള്ള ശുചിത്വം ഇല്ലായ്മയാണ്. അതോടൊപ്പം തന്നെ മൂത്രം ഒഴിക്കാതെ അത് പിടിച്ചുനിൽക്കുന്നതും മൂത്രത്തിലെ ഇൻഫെക്ഷനുകൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ ശുചിത്വം പാലിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണെങ്കിൽ ഇതിനെ പരമാവധി നമുക്ക് ഒഴിവാക്കാൻ സാധിക്കും.
ഇത്തരത്തിൽ എല്ലാം നമ്മെ ബുദ്ധിമുട്ടിക്കുന്ന യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ നമുക്ക് വീടുകളിൽ തന്നെ മറികടക്കുന്നതിന് വേണ്ടിയുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം ഇത്തരത്തിലുള്ള റെമഡികൾ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മൂത്രത്തിലെ ഇൻഫെക്ഷനെ മറികടക്കാനും അതുവഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഒഴിവാക്കാനും സാധിക്കുന്നു. തുടർന്നു വീഡിയോ കാണുക.