നല്ല ശുദ്ധമായ തൈര് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമെങ്കിൽ എല്ലാവർക്കും ഇനി അങ്ങനെ ചെയ്തുകൂടെ. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കട്ട തൈര് അര മണിക്കൂറിനുള്ളിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ രണ്ടു തരത്തിൽ തൈര് തയ്യാറാക്കാൻ സാധിക്കും. ആദ്യം ഉണ്ടാക്കുന്നത് പുള്ളി ഇല്ലാത്ത നല്ല കട്ട തൈര് ആണ്.
രണ്ടാമത് ഉണ്ടാക്കുന്നത് നല്ല പുളി ഉള്ള തൈര് ആണ്. തൈര് വെച്ച് തയ്യാറാക്കാവുന്ന നല്ല കിടിലൻ റേസിപ്പി കൂടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല പുളിയുള്ള കട്ട തൈര് തയ്യാറാക്കാനായി എല്ലാവരുടെയും വീട്ടിൽ ലഭ്യമായ ഒരു സാധനം ചേർത്തു കൊടുത്താൽ മതിയാകും. അത് എന്താണെന്ന് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് ആണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം തന്നെ കൊഴുപ്പ് നീക്കം ചെയ്യാത്ത ഒരു പാക്കറ്റ് പാൽ എടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിക്കുക.
പിന്നീട് തൈര് ഉണ്ടാക്കുന്ന പാത്രം ഏതാണ് ആ പാത്രത്തിലേക്ക് ഈ പാൽ ഒഴിച്ചുകൊടുക്കുക. ചെറിയ ചൂടോടെയുള്ള പാലിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഈ പാല് പെട്ടെന്ന് കട്ട തൈര് ആകാൻ വേണ്ടി കുക്കറിലാണ് വെക്കാൻ പോകുന്നത്. ഈ പാത്രത്തിലേക്ക് പിന്നീട് നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഈ പാത്രം കുക്കരിലേക്ക് ഇറക്കി വയ്ക്കുക.
ഈ ചൂടുവെള്ളത്തിൽ മുകളിലായി പാൽ ഇരിക്കുന്ന പാത്രം വെച്ചു കൊടുക്കുക. പിന്നീട് ഇത് മൂടിവച്ച ശേഷം സാധാരണ കുക്കർ അടയ്ക്കുന്ന പോലെ അടച്ച് കുറച്ചു നേരം വയ്ക്കുക. അങ്ങനെ കുറച്ച് സമയം വെച്ച് അര മണിക്കൂർ കഴിഞ്ഞാൽ നല്ല കട്ട തൈരിൽ ലഭിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഏത് കാലാവസ്ഥയിലും ഇതുപോലെ കട്ട തൈരിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.