പുരുഷന്മാരിലെ ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രനാളിയുടെ അടിയിലായി കാണുന്ന ഒരു ഗ്രന്ഥിയാണ് ഇത്. ഈ ഗ്രന്ഥിയിൽ പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകും. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രോസ്റ്റേറ്റ് വീക്കം എന്നത്. ഈ പ്രോസ്റ്റേറ്റ് വീക്കം പ്രധാനമായും പ്രായമായ വരിലാണ് കാണുന്നത്. ഈയൊരു ഗ്രന്ഥി ശുക്ലം ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ്. ഇത് പ്രായമാകുന്നതോടുകൂടി തന്നെ ഈ ഗ്രന്ഥി വലുതാകുന്നു.
അത് വഴിയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള രോഗങ്ങളുടെ പിന്നിലുള്ളത് അമിതമായിട്ടുള്ള മദ്യപാനവും പുകവലിയും ആണ്. അതുപോലെ തന്നെ പാരമ്പര്യമായും ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു. ഈ ഗ്രന്ഥിയെ മൂന്നു തരത്തിലുള്ള രോഗങ്ങളാണ് ബാധിക്കുന്നത്. പ്രോസ്റ്റേറ്റ് വീക്കം പ്രോസ്റ്റേറ്റ് ക്യാൻസർ ബിപിഎച്ച് എന്നിവയാണ് അവ. ഇത്തരത്തിലുള്ള മൂന്നരോഗങ്ങൾക്കും ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ഒന്നുതന്നെയാണ്.
മൂത്രം ഇറ്റിറ്റ് പോകുന്നത് മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന അടിക്കടി മൂത്രമൊഴിക്കുന്നതിനുള്ള ടെൻഡൻസി. യൂറിൻ പാസ് ചെയ്യാൻ അധികനേരം എടുക്കുന്നത് യൂറിനിൽ രക്തത്തിന്റെ അംശം കാണുന്നത് മൂത്രം ഒഴിച്ചാലും മൂത്രം പോയില്ല എന്നുള്ളത് തോന്നൽ എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അതുപോലെ തന്നെ മൂത്രമൊഴിക്കുന്നതോടൊപ്പം വേദന നീറ്റൽ പുകച്ചൽ എന്നിവയും ഉണ്ടാകുന്നു.
ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ഒട്ടുമിക്ക പുരുഷന്മാരും അതിനെ ഗൗനിക്കാതെ വിട്ടുകളയാറാണ് പതിവ്. ഇത് ഒട്ടുമിക്ക പുരുഷന്മാരും പുറത്ത് പറയാൻ മടി കാണിക്കുന്ന ഒരു രോഗമാണ്. എന്നാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ അവയെ പെട്ടെന്ന് തന്നെ ഏതാ വിധം ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിച്ചില്ലെങ്കിൽ അത് പ്രോസ്റ്റേറ്റ് ക്യാൻസറിലേക്ക് വരെ എത്തുന്നു. തുടർന്ന് വീഡിയോ കാണുക.