സ്ട്രോക്ക് നിങ്ങളിൽ വരാനുള്ള സാധ്യതയുണ്ടോ… ശരീരം ഏറ്റവും കൂടുതൽ കാണിക്കുന്ന ലക്ഷണങ്ങൾ…

സ്ട്രോക്ക് എന്താണ് എന്താണ് സ്ട്രോക്ക് വരാനുള്ള കാരണം തുടങ്ങിയ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സ്ട്രോക്ക് വന്നു ശരീരം ഒരു ഭാഗത്തു തളർന്നു എന്നെല്ലാം നാം കേട്ടിട്ടുള്ളതാണ്. എന്താണ് സ്ട്രോക്ക് എന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിലെ ചലനങ്ങൾ നിയന്ത്രിക്കുന്നത് ബ്രെയിൻ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ബ്രെയിനിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോൾ രക്തം ബ്ലോക്ക് ആകുന്നത്.

വഴിയോ രക്തക്കുഴൽ പൊട്ടുന്നത് വഴിയോ ആണ് സംഭവിക്കുന്നത്. ഇത് പ്രധാനമായും രണ്ടു തരത്തിലാണ് കാണാൻ കഴിയുക. കൂടുതലും തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞു പോകുന്നത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ഏകദേശം 20% രക്തക്കുഴൽ പൊട്ടി ഉണ്ടാവുന്ന രക്തസ്രാവം മൂലം ഉണ്ടാകുന്നതാണ്. ഇത് പ്രധാനമായും രണ്ട് രീതിയിലാണ് കണ്ടുവരുന്നത്. ഒന്ന് ഹൈപ്പർ ടെൻഷൻ വഴി രക്തക്കുഴൽ പൊട്ടാ.

കൂടാതെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന മുഴ പൊട്ടി ഉണ്ടാകുന്നത്. സ്ട്രോക്ക് പലപ്പോഴും തിരിച്ചറിയാൻ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. രോഗിക്ക് പെട്ടെന്ന് തളർച്ച ഉണ്ടാവുകയാണെങ്കിൽ അത് സ്ട്രോക്ക് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നാണ് ഇവിടെ പറയുന്നത്. സംസാരത്തിൽ കുഴച്ചിൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അത് സ്ട്രോക്ക് ലക്ഷണമാണ്. കൈ ഉയർത്താൻ പറയുക അല്ലെങ്കിൽ കാല് ഉയർത്താൻ പറയുക.

ഇത് സാധിക്കാതെ വരികയാണെങ്കിൽ അത് സ്ട്രോക്ക് ലക്ഷണമാണ്. കൂടാതെ ചിരിക്കുന്ന സമയത്ത് മുഖം ഒരു ഭാഗത്ത് കോടി ഇരിക്കുകയാണ് എങ്കിൽ ഇതും സ്ട്രോക്ക് ലക്ഷണമാണ്. ഇത് കൂടാതെ തലകറക്കം അപസ്മാര രോഗങ്ങൾ ഇതെല്ലാം തന്നെ സ്ട്രോക്ക് അപൂർവമായ ലക്ഷണങ്ങളാണ്. രോഗിക്ക് സ്ട്രോക്ക് ആണ് എന്ന സംശയം ഉണ്ടെങ്കിൽ തീരെ സമയം കളയാതെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.