ഉപ്പും വിനാഗിരിയും ഈ രീതിയിൽ ഉപയോഗിച്ചാൽ… അടുക്കളയിൽ വീട്ടമ്മമാർക്ക് സഹായം…|Kitchen tips using salt and vinegar

എല്ലാവരുടെ വീടുകളിലും എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ആണ് ഉപ്പും വിനാഗിരിയും. ഉപ്പും വിനാഗിരിയും ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ക്‌ളീനിംഗിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഉപ്പും വിനാഗിരിയും. എന്തെല്ലാം കാര്യങ്ങൾക്കാണ് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ഒന്നാണ് ഇത്. ഫ്ലാസ്ക് ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്ന ഒന്നാണ് ഉപ്പും വിനാഗിരി യും.

സ്റ്റീൽ ഫ്ലാസ്ക് ആയാലും പൊട്ടുന്ന ഫ്ലാസ്ക് ആയാലും ഒരുപോലെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഈ ഫ്ലാസ്ക്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം ഫ്ലാസ്ക് അടച്ച ശേഷം നല്ല രീതിയിൽ കുലുക്കി കൊടുക്കുക. പിന്നീട് നാലോ അഞ്ചോ മിനിറ്റ് ഇങ്ങനെ തന്നെ വയ്ക്കാവുന്നതാണ്. പിന്നീട് ഇത് കഴുകി കളയാവുന്നതാണ്.

വീണ്ടും കഴുകുമ്പോൾ ചൂടുവെള്ളം ഒഴിച്ച് ശേഷമാണ് കഴിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ ഫ്ലാസ്ക് വൃത്തിയായി ഇരിക്കുന്നതാണ്. വാങ്ങുന്ന പച്ചക്കറികൾ എല്ലാം വൃത്തിയായി വിഷാംശമില്ലാതെ എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഇതിന് ആദ്യം ആവശ്യമായ പച്ചക്കറി എടുക്കുക. അതിലേക്ക് മുങ്ങുന്ന പാകത്തിൽ വെള്ളം ഒഴിക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു ഉപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ്‌ ചെയ്തു എടുക്കുക.

ഇങ്ങനെ പച്ചക്കറി എടുക്കുന്നതിനു മുൻപ് ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടുവച്ച് കഴിഞ്ഞാൽ ഇതിലെ വിഷാംശം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇപ്പോഴും മുട്ട പുഴുങ്ങുന്ന സമയത്ത് ഈ വെള്ളത്തിലേക്ക് ഉപ്പ് ചേർത്തു കൊടുക്കാറുണ്ട്. ഇതിന്റെ കൂടെ ഒരു ടീസ്പൂൺ വിനാഗിരി ചേർത്താൽ വളരെ നല്ലതാണ്. മുട്ടയുടെ തോൽ പെട്ടെന്ന് പൊളിച്ചടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ മുട്ട പൊട്ടിപ്പോകാതിരിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *