ഇന്ന് സമൂഹത്തിൽ വളരെ കൂടുതൽ കണ്ടു വരുന്ന ഒരു അസുഖമാണ് കരൾരോഗം. പലപ്പോഴും ഈ അസുഖത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നുവേണം പറയാൻ. പലതരത്തിലുള്ള പ്രശ്നങ്ങളും ഇതിന് കാണിക്കാറുണ്ട് എങ്കിലും. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് തന്നെ അസുഖത്തിന് കടുത്ത വെല്ലുവിളിയാണ്. നിരവധി തരത്തിലാണ് ഈ അസുഖം ശരീരത്തെ ബാധിക്കുന്നത്. കരൾരോഗം ഒരു നിശബ്ദകൊലയാളിയാണ്.
പലപ്പോഴും മദ്യപിക്കുന്നവരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് എങ്കിലും. ഒരു തുള്ളി മദ്യം കഴിക്കാത്ത പല ആളുകൾക്കും കരൾ രോഗം മൂലം മരണപ്പെടാൻ സാധ്യതയുണ്ട്. ഇത് നാഷ് എന്ന് പറയുന്ന നോൺ ആൽക്കഹോളിക് സ്റ്റിയിട്ടോ ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്ന അസുഖങ്ങൾ കൊണ്ടും ഉണ്ടാവുന്നതാണ്. ഇത് ഫാറ്റി ലിവർ കൂടി പിന്നീട് ലിവർ സിറോസിസ് ലക്ഷണങ്ങൾക്ക് കാരണമാവുകയും.
പിന്നീട് പല പ്രശ്നങ്ങൾക്ക് കാരണമാവുകയും മരണം സംഭവിക്കുകയും ചെയ്യാം. കരൾ രോഗം തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്. എന്തെല്ലാം ടെസ്റ്റുകൾ ആണ് ആദ്യമേ ചെയ്യേണ്ടത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ചർമത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ ക്ഷീണം കാലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന് ചെറിയ രീതിയിൽ ലക്ഷണങ്ങളായി കാണിക്കാറുണ്ട്.
ഇത് തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കരൾ രോഗം കൂടുതൽ ആകാതെ തടഞ്ഞു നിർത്താനും സാധിക്കുന്ന ഒന്നാണ്. ഇത് തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.