വീട്ടിൽ ക്ലീനിങ് ചെയ്യുന്നവരാണ് എല്ലാവരും. ഇടയ്ക്ക് എങ്കിലും ക്ലീനിങ് ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിലെ ക്ലീനിങ്ന് ആണ് ഏറ്റവും കൂടുതൽ സമയം ചിലവാകുന്നത്. ബാത്റൂം കഴുകാൻ മടിയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. തീർച്ചയായും എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നുകൂടിയാണ് ഇത്.
ഇതിനു വേണ്ടി ഒരു ക്ലീനിങ് സൊല്യൂഷൻ ആണ് ആവശ്യമായി വരുന്നത്. ഇത് ഉപയോഗിച്ച് എത്ര വൃത്തികേട് ആയ ബാത്റൂം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഒരു പ്രാവശ്യം ട്രൈ ചെയ്താൽ തന്നെ നിങ്ങൾക്ക് മനസ്സിലാവുന്നതാണ്. അത്രയേറെ ഉപകാരപ്രദമായ ഒന്നാണ് ഇത്. ക്ലീനിങ് സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് ഒരുകപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇതിലേക്ക് അരക്കപ്പ് വിനാഗിരി കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു ടേബിൾ സ്പൂൺ ഉപ്പുചേർത്ത് കൊടുക്കാം. പിന്നീട് 2 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇത് നന്നായി പതഞ്ഞു വരുന്നതാണ്. പിന്നീട് ഇതിലേക്ക് ലിക്വിഡ് ഡിഷ് വാഷ് ചേർത്തുകൊടുക്കാം. അല്ലെങ്കിൽ സാധാരണ സോപ്പുപൊടിയും ചേർത്തുകൊടുക്കാം. ഇത് നല്ല രീതിയിൽ ഇളക്കിയെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ച് വയ്ക്കാവുന്നതാണ്.
ഇത് ഉപയോഗിച്ച് ബാത്ത്റൂം വളരെ പെട്ടെന്ന് ക്ലീൻ ചെയ്തു കൊടുക്കാൻ സാധിക്കുന്നതാണ്. ബാത്റൂം ചുമരിൽ നല്ലരീതിയിൽ അഴുക്കു പിടിച്ചിട്ടുണ്ട് എങ്കിൽ ഇത് സ്പ്രേ ചെയ്തു സ്ക്രബർ ഉപയോഗിച്ച് ഉരച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ബാത്റൂമിൽ ഉള്ള മഞ്ഞക്കറ വളരെയെളുപ്പത്തിൽ മാറ്റിയെടുക്കാനും സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.