ശരീരത്തിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഇതു വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇന്നത്തെ ജീവിത ശൈലി ഭക്ഷണരീതി എന്നിവയും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. മൂന്ന് അവയവങ്ങളിൽ ആണ് ഞരമ്പ് ധരിക്കൽ പ്രശ്നങ്ങൾ പ്രധാനമായും കാണുന്നത്.
ഒന്ന് കാലുകളിൽ രണ്ടാമത് മലദ്വാരത്തിൽ. മലദ്വാരത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ പൈൽസ് എന്നുപറയുന്നു. മൂന്നാമത് പുരുഷന്മാരിൽ വൃഷണസഞ്ചിയിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്താണ് ഇതിന് കാരണം. അശുദ്ധ രക്തം കൊണ്ടു പോകുന്ന രക്തക്കുഴലുകളിൽ പ്രഷർ കൂടുന്നത്. രക്തക്കുഴലുകളിലെ വാൽവുകൾ ഇൽ ഉണ്ടാകുന്ന തകരാറുകൾ മൂലം രക്തക്കുഴലുകൾ തടിക്കാനും ചുരുണ്ടു കൂടാനും കാരണമാകുന്നു ഇത്തരം രക്തക്കുഴലുകൾ ഓപ്പറേഷൻ വഴി എടുത്തുകളയുകയോ.
കുഴലുകളിലൂടെ രക്തയോട്ടം തടസ്സപ്പെടുത്തുകയും ചുരുക്കാൻ ആയി കെമിക്കൽ ലൈസർ എന്നിവ ഉപയോഗിച്ച് ഓപ്പറേഷൻ വഴിയാണ് ഇത് ചികിത്സിക്കുന്നത്. ഇത്തരത്തിൽ രക്തം കെട്ടിനിൽക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ്. പ്രധാനമായും അമിതമായ വണ്ണം. രണ്ടാമതായി തെറ്റായ ശ്വസന രീതി. രക്ത കുറവുകളും ടോക്സിനുകൾ മൂലം രക്തക്കുഴലുകൾക്കും വാൽവുകൾക്ക് ഉണ്ടാകുന്ന ഡാമേജ്. ആധുനിക പഠനങ്ങൾ കാണിക്കുന്നത് അലർജിയും ഓട്ടോ ഇമ്മ്യൂണിറ്റി യും എല്ലാം ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിന് നിർണായക പങ്ക് വഹിക്കുന്നു എന്നാണ്.
ഒട്ടുമിക്ക വെരിക്കോസ് വെയിൻ രോഗികളും അമിതവണ്ണം ഉള്ളവരാണ്. സ്ത്രീകളിൽ മിക്കവർക്കും ഗർഭകാലത്ത് അനുബന്ധിച്ച് വണ്ണം വെക്കുമ്പോഴാണ് ഞരമ്പ് തടിക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.