ഒരു വിധം എല്ലാ വീടുകളിലും ഉണ്ടാവുന്ന ഉണ്ടാകുന്ന ഒന്നാണ് നിലവിളക്ക്. ഇത് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം എന്ന് തന്നെ പറയാം. നിലവിളക്ക് എല്ലായിപ്പോഴും ഉപയോഗിക്കണമെന്നില്ല. എങ്കിലും ഉപയോഗിക്കാൻ നോക്കുന്ന സമയത്ത് പലപ്പോഴും കരി പിടിച്ച അവസ്ഥയിൽ ആയിരിക്കും ഇത് കാണുക. എന്നാൽ ഇത്തരത്തിലുള്ള കരി ഇനി വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാം. അതിന് യാതൊരുവിധ ചിലവും ഇല്ല. ക്ലീനിംഗ് നു കൊടുക്കേണ്ട യാതൊരു കെമിക്കൽ പൊടിയും ആവശ്യമില്ല.
നിങ്ങൾക്ക് വീട്ടിൽ തന്നെ നിലവിളക്ക് ക്ലീൻ ചെയ്യാം. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അധികം ഉരക്കാതെ തന്നെ എത്ര കരിപിടിച്ച നിലവിളക്ക് ആണെങ്കിലും നല്ല പുതുപുത്തൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഒരു കുഞ്ഞു ടിപ്പ് ആണ് ഇത്. വെറുതെ കളയുന്ന വെള്ളം ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എന്തു വെള്ളമാണെന്ന് നമുക്ക് വഴിയെ പരിചയപ്പെടാം. ആദ്യ തിരി ഉണ്ടെങ്കിൽ അത് മാറ്റുക.
എണ്ണ തുടയ്ക്കണം എങ്കിൽ മാറ്റാം. പിന്നീട് എന്ത് ചെയ്യാം നോക്കാം. ചില നിലവിളക്കുകൾ ഓരോ ഭാഗങ്ങളും ഊരിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് മൂന്നായി ഊരി എടുക്കുക. പിന്നീട് ഇത് ഒരു വെള്ളത്തിലേക്ക് മുക്കുക. അത് അരി കഴുകുന്ന വെള്ളമാണ്. അത് മട്ട യുടെ അരിയോ എന്ത് അരി കഴുകിയ വെള്ളം ആണെങ്കിലും മതി. ഇത് ഒരുപാട് വെള്ളത്തിൽ കഴുകരുത്. കുറച്ചു വെള്ളത്തിൽ കഴുകിയെടുക്കുക. അത്രയും വെള്ളം ആണ് ആവശ്യമുള്ളത്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വേറൊരു പാത്രത്തിലേക്ക് വെള്ളം മാറ്റി വെക്കുക. പിന്നീട് നിലവിളക്ക് ഇതിനകത്തേക്ക് മുക്കിവെക്കുക. വെള്ളം എല്ലാഭാഗത്തും എത്തേണ്ടതാണ്. കടയിൽ നിന്ന് വാങ്ങുന്ന അരി കേടാകാതിരിക്കാൻ സോഡിയം ബെൻസോയേറ്റ് പൊടി ഇതിലേക്ക് ചേർക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ വെള്ളം ഉപയോഗിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.