പലപ്പോഴും നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പല വസ്ത്രങ്ങളും കരിമ്പൻ മൂലം മാറ്റിവയ്ക്കേണ്ടി വരാറുണ്ട്. തോർത്തുകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വസ്ത്രങ്ങളിലും അതുപോലെ തോർത്തു കളിലും കരിമ്പൻ പുള്ളികൾ ഉണ്ടാകാറുണ്ട്. കറുത്ത നിറയെ പുള്ളികൾ ഉണ്ടാകാറുണ്ട്.
ഇങ്ങനെ പുള്ളികൾ വന്ന തോർത്തു കളും ഡ്രസ്സുകളും ആണെങ്കിൽ ഇങ്ങനെ ഉപയോഗിക്കാതെ മാറ്റി വയ്ക്കാറുണ്ട്. ഇനിമുതൽ ഇത്തരത്തിൽ മാറ്റി വെക്കേണ്ട ആവശ്യമില്ല. പുള്ളികൾ എല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻ പുള്ളികൾ കളഞ്ഞു തോർത്ത് അല്ലെങ്കിൽ ഡ്രസ്സുകൾ എന്താണെങ്കിലും പുതിയത് പോലെ മാറ്റിയെടുക്കാൻ സാധിക്കുന്നത്. അതാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇത് ക്ലീൻ ചെയ്തു നല്ല പുതിയത് പോലെ ആക്കാൻ സാധിക്കുന്നതാണ്. ഇത് ക്ലീൻ ചെയ്യാൻ വേണ്ടി ഒരു ബേസിൻ എടുക്കുക. ബക്കറ്റ് വേണമെങ്കിലും എടുക്കാം. സാധാരണ പച്ചവെള്ളം ആണ് എടുക്കേണ്ടത്. ക്ലീൻ ചെയ്യുന്ന വസ്ത്രം മുങ്ങേണ്ട അത്രയും വെള്ളം എടുക്കുക. പിന്നീട് ആവശ്യമുള്ളത് ക്ലോറക്സ് ആണ്. ഇത് വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിക്സ് ചെയ്യുക.
പിന്നീട് കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ ഇതിൽ നല്ല രീതിയിൽ മുക്കി വയ്ക്കാം ഇത് നല്ലപോലെ വെള്ളത്തിൽ മുങ്ങി ഇരിക്കണം. ഒരിക്കലും ഇത് പൊങ്ങി ഇരിക്കരുത്. നല്ല രീതിയിൽ മുങ്ങി ഇരുന്നാൽ മാത്രമേ ഇതിലെ പുള്ളികൾ പോവുകയുള്ളൂ. രണ്ടു മണിക്കൂർ കൊണ്ട് മുഴുവൻ കരിമ്പിൻ പുള്ളികളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.