നമ്മുടെ പരിസരപ്രദേശങ്ങളിലും വേലികളിലും പടർന്നു പന്തലിച്ചു കാണുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നീല പൂവ് ആയി വേലികളിൽ കാണുന്ന ഈ ചെടി കണ്ടിട്ടില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഇത്തരത്തിൽ വയലുകളിൽ കാണുന്ന നീല ശംഖുപുഷ്പങ്ങൾ വളരെ മനോഹരമാണ്. ഇത് ആയുർവേദത്തിൽ പ്രധാനപ്പെട്ട രസായന ഔഷധമാണ്.
ഇന്ത്യയിൽ ചിലഭാഗങ്ങളിൽ അപരാജിത എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇതിലെ സൂക്ഷ്മജീവികൾ ക്ക് മണ്ണിൽ നൈട്രജൻ വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ പാരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യം കൂടിയാണ് ഇത്. ഇത് രണ്ടു തരത്തിൽ കാണാൻ കഴിയും. നീല വെള്ള എന്നിങ്ങനെ പൂക്കൾ കാണുന്ന രണ്ട് ഇനങ്ങളിലും ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
അതിന്റെ പൂവും വേരും ഇലയും എല്ലാം ഔഷധയോഗ്യമാണ്. ഇന്ന് ഇവിടെ പറയുന്നത് ശങ്കുപുഷ്പത്തെ കുറിച്ചാണ്. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശങ്കുപുഷ്പം ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ് ഇവയുടെ ഉൽഭവം എന്ന് വിശ്വസിക്കുന്നു.
അസെറ്റ് പോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായ അടങ്ങിയിരിക്കുന്നതിനാൽ ഇതിന് തലച്ചോറ് പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ള സവിശേഷ കഴിവുകളുണ്ട്. ഇതിന്റെ പൂക്കൾ ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കാൻ വളരെ സഹായകമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.