നമുക്കറിയാം ഇന്നത്തെ നമ്മുടെ ശരീര ആരോഗ്യത്തിന് നല്ല ഭക്ഷണരീതിയും നല്ല വ്യായാമ ശീലവും അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ ഭക്ഷണം നല്ല രീതിയിൽ കഴിക്കുന്നത് ശരീരത്തിലെ പല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമാണ്. ഇത്തരത്തിൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അത്തിപ്പഴം. ഇതിന്റെ ഗുണങ്ങൾ നിരവധിയാണ്. ഇതിനെപ്പറ്റി കേട്ടിട്ടുണ്ടാകും എങ്കിലും ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല.
ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗ രീതികളെ പറ്റിയും പലർക്കും അറിയണമെന്നില്ല. പാലസ്തീനിൽ ആണ് അത്തിയുടെ ഉത്ഭവം. അത്തിയുടെ തൊലിയും ഇളം കായ്കളും പഴവും എല്ലാംതന്നെ ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50% പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവും ആണ് കാണാൻ കഴിയുക. സോഡിയം ഇരുമ്പ് തുടങ്ങിയ ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴം പഞ്ചസാര ശർക്കര എന്നിവ ചേർത്ത് കഴിച്ചാൽ രക്തശ്രാവം ദന്തക്ഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിലും അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിൽ ഉണ്ടാവുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.
കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാവുന്ന പഴം കൂടിയാണ് അത്തിപ്പഴം. അര കിലോ അത്തിപ്പഴത്തിൽ 400 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ ആകെ ആവശ്യമുള്ള ഊർജ്ജത്തിന് അഞ്ചിൽ നാല് ഭാഗമാണ്. ഗോതമ്പ് ലോ പാലിലും ഉള്ളതിൽ കൂടുതലായും സോഡിയം സൾഫർ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.