ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഇലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പലർക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയുന്നത് ആയിരിക്കും. അറിയാത്തവർക്ക് സഹായകരമായ ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കല്ലുരുക്കി എന്ന സസ്യത്തെ കുറിച്ചാണ്. സന്യാസിപ്പച്ച എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നുണ്ട്. നിരവധി ഔഷധഗുണങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. ഈ ചെടിയുടെ മറ്റുപേരുകൾ അറിയുമെങ്കിൽ കമന്റ് ചെയ്യൂ.
ഇതിന്റെ എല്ലാ ഭാഗവും സമൂലം ആയാണ് ഉപയോഗിച്ചുവരുന്നത്. ഇതിന്റെ വേര് ഇല തണ്ട് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗിക്കാറുണ്ട്. പിത്തം ചുമ എന്നീ രോഗങ്ങൾ മാറ്റിയെടുക്കാൻ ഇത് ഏറെ സഹായകരമാണ്. തൊലിയിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. ഇത് വെള്ളത്തിൽ തിളപ്പിച്ച് മുടിയിൽ ആകാതെ കുളിക്കുന്നതും നല്ലതാണ്.
പക്ഷേ ഇതിന്റെ പ്രധാന പ്രവർത്തനം വൃക്കയിൽ അടങ്ങിയിട്ടുള്ള കല്ലിനെ ഉരുക്കി മൂത്രത്തിലൂടെ ലയിപ്പിച്ച് കളയുക എന്നതാണ്. നമുക്കറിയാം നിരവധി ആളുകളിൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് വൃക്കയിൽ കല്ല്. ഇത് മാറ്റി എടുത്താലും വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കല്ലുരുക്കി ഉപയോഗിച്ചാൽ വൃക്കയിലെ കല്ലുകൾ താനെ അലിയിച്ചു കളയാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്.
വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.