ഉണക്കമുന്തിരി ഇടയ്ക്കിടെ വാങ്ങി കഴിക്കാറുണ്ട് എങ്കിലും ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിഞ്ഞിരിക്കണം എന്നില്ല. പായസം വെക്കുമ്പോഴാണ് കൂടുതലും ഉണക്കമുന്തിരി ഉപയോഗിക്കുന്നത്. ബിരിയാണിയിലും ഉണക്കമുന്തിരി ഉപയോഗിക്കുന്നവരുണ്ട്. ഇത് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഉണക്കമുന്തിരി ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്.
അയൺ തുടങ്ങിയ ധാതുക്കളുടെ നല്ലൊരു ഉറവിടം കൂടിയാണ് ഇത്. എന്നാൽ ഉണക്കമുന്തിരി കുതിർത്തു കഴിച്ചാൽ ഗുണങ്ങൾ നിരവധിയാണ് എന്ന് പലപ്പോഴും കേട്ടുകാണും. ഇത് ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും എന്നതാണ് കാര്യം. പോഷകങ്ങൾ പെട്ടെന്ന് തന്നെ ശരീരത്തിന് ആഗീരണം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
ഇത് വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജം എളുപ്പത്തിൽ ലഭ്യമാകുന്നതാണ്. ക്ഷീണം മാറാനുള്ള നല്ല വഴിയാണ് ഇത്. നല്ല ശോധന ലഭിക്കാനും ഇതു വളരെ സഹായകരമാണ്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞു ചേരാൻ സഹായിക്കുന്നു. ഇത് കുതിർ ക്കാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും.
മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. അസിഡിറ്റി കുറയ്ക്കാനും ഇത് വളരെ സഹായകരമായ ഒന്നാണ്. ഇതിൽ നല്ല രീതിയിൽ തന്നെ കാൽസ്യം അടങ്ങിയിട്ടുണ്ട്. കുതിർത്തു കഴിക്കുകയാണെങ്കിൽ ശരീരം നല്ല രീതിയിൽ കാൽസ്യം ആഗിരണം ചെയ്യുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.