ശരീരത്തിലെ ഓരോ അവയവങ്ങൾക്കും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട അവയവമാണ് കിഡ്നി അതവ വൃക്ക എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന്റെ അരിപ്പ എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത സാധനങ്ങൾ നീക്കം ചെയ്യുകയും ബോഡി ക്ലീൻ ചെയ്യുകയും ചെയ്യുന്ന ധർമ്മമാണ് വൃക്കയുടെ പ്രധാന ജോലികളിൽ ഒന്ന്. വൃക്കയെ ബാധിക്കുന്ന പ്രധാനഘടകമാണ് രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടുക എന്നത്.
പണ്ട് വയസ്സാകുന്ന വരിൽ മുതിർന്ന ആളുകളിൽ പ്രമേഹ രോഗമുള്ളവരിൽ അതുപോലെ കിഡ്നി രോഗം ഉള്ളവരിലാണ് ക്രിയാറ്റിന് അളവ് കൂടുതലായി കണ്ടു വരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കൂടുന്നത് കണ്ടുവരുന്നുണ്ട്. എന്നാൽ ക്രിയാറ്റിന് അളവ് കുറച്ച് വൃക്കയുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നമ്മുടെ കിഡ്നി ആരോഗ്യത്തോടെ ആണ് ഇരിക്കുന്നത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകാം.
ഇത് അറിയാൻ വേണ്ടി ക്രിയാറ്റിന് അളവ് യൂറിയ അളവ് ചെക്ക് ചെയ്യാറുണ്ട്. നമ്മുടെ മസിൽ പ്രവർത്തിക്കുന്നതിന് വേണ്ടി കൂടുതൽ ഊർജ്ജം ആവശ്യമാണ് ഇത് കൊടുക്കുന്നത് ക്രിയാറ്റിൻ ആണ്. ശരീരത്തിൽ അധികമായി വരുന്ന ക്രിയാറ്റിൻ കിഡ്നിയുടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. ശരീരത്തിൽ ക്രിയാറ്റിൻ കൂടുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. അമിതമായി ഉണ്ടാകുന്ന ക്ഷീണം ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ മൂത്രത്തിൽ.
പത രക്തം കലർന്ന മൂത്രം മുഖത്ത് നീര് ഉണ്ടാവുക കണ്ണിനുചുറ്റും തടിപ്പ് ഉണ്ടാവുക കാലിൽ നീര് ഉണ്ടാവുക എന്നിവ ഇത്തരക്കാരിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.