മുന്തിരിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന സൂത്രം… ഇത് ഇത്രയേറെ ഗുണം നൽകുന്നതായിരുന്നോ..|Amazing Benefits of Red grapes

നിരവധി ഗുണങ്ങൾ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇവ ഭക്ഷണത്തിലടങ്ങിയിട്ടുള്ള അവിഭാജ്യഘടകം തന്നെയാണ്. ഇവയിൽ ചുവപ്പ് പച്ച പർപ്പിൾ എന്നീ വ്യത്യസ്ത നിറങ്ങളിൽ ലഭിക്കുന്ന മുന്തിരി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. മുന്തിരി കായ്ക്കുന്നത് 15 മുതൽ 200 വരെ ചെറുപഴങ്ങൾ ഒരു കുലയിൽ അടങ്ങിയിട്ടുണ്ട്.

അതേപോലെ കഴിക്കുന്നതോടൊപ്പം മുന്തിരി ജാം ആയും ജ്യൂസ് ആയും ഉപയോഗിക്കാറുണ്ട്. എന്നാൽ മുന്തിരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ലഹരി പകരുന്ന വൈൻ ഉണ്ടാക്കാൻ വേണ്ടിയാണ്. മുന്തിരി വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നത് വൈൻ നിർമാണത്തിന് വേണ്ടിയാണ്. ഇതിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട് എന്നത് ഒരു രസകരമായ വസ്തുത തന്നെയാണ്.

ഉണക്കമുന്തിരിയും വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. മുന്തിരി കഴിക്കുന്നത് കൊണ്ട് മാത്രം നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. അവ എന്തെല്ലാമാണ് നമുക്ക് നോക്കാം. ക്യാൻസർ പ്രതിരോധിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. വിവിധ കാൻസർ പ്രതിരോധിക്കാൻ ഇത് സഹായിക്കും. അന്നനാളം ശ്വാസകോശം പ്രോസ്റ്റേറ്റ് തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാവുന്ന ക്യാൻസർ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കുന്നുണ്ട്.

കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. ഹൃദയത്തിന് കൂടുതൽ ആരോഗ്യം പ്രധാനം ചെയ്യാൻ ഇതിന് കഴിയുന്നുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും മുന്തിരി ഉത്തമമായ ഫലമാണ്. ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാനും കൂണിന് കഴിയും. സ്ട്രോക്ക് ഹൃദ്രോഗം എന്നിവ തടയാനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *