ജീവിതത്തിൽ പലപ്പോഴും അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ടാണ് സ്ട്രോക്ക്. ഇതു വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സ്ട്രോക്കിനെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിന്റെ ആവശ്യകതയെപ്പറ്റിയും ഇത് എപ്പോൾ തുടങ്ങുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
നമ്മുടെ തലച്ചോറിലെ രക്തത്തിൽ അളവ് കുറയുകയും അല്ലെങ്കിൽ രക്തം നിലച്ചു പോവുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്കിന് കാരണമാകുന്നത്. സ്ട്രോക്ക് വന്ന് രോഗിക്ക് പല രീതിയിലുള്ള ബുദ്ധിമുട്ടുകളും കാണാറുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് കൈകാലുകൾക്ക് ഉണ്ടാവുന്ന തളർച്ച ആണ്. ഇതുകൂടാതെ മുഖത്ത് ഒരു ഭാഗത്തേക്കുള്ള കോട്ടം കാഴ്ചക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് സംസാരിക്കാനുള്ള ബുദ്ധിമുട്ട്. ബാലൻസ് പ്രശ്നങ്ങളെല്ലാം ഇത്തരക്കാരിൽ കാണുന്നു. ഒരു സ്ട്രോക്ക് വന്ന രോഗിക്ക് മെഡിക്കൽ ചികിത്സ എത്രയും പെട്ടെന്ന് നൽകേണ്ടത് ആവശ്യമാണ്.
കൃത്യമായ മെഡിക്കൽ ചികിത്സയിലൂടെ ഈ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നു. ഒരു സ്ട്രോക്ക് വന്ന രോഗി പിന്നീട് പഴയപോലെ സാധാരണജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നാണ് സാധാരണ ഗതിയിൽ ചിന്തിക്കുന്നത്. അവിടെയാണ് സ്ട്രോക് റിഹാബിലിറ്റേഷൻ പ്രാധാന്യമുള്ളത്. എന്താണ് സ്ട്രോക്ക് റിഹാബിലിറ്റേഷൻ. സ്ട്രോക്ക് വന്ന രോഗിയുടെ പരിമിതികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിന് അവരെ അതിജീവിക്കാനും രോഗിയുടെയും കുടുംബത്തിന്റെ യും ജീവിതനിലവാരവും.
ഉയർത്താനാണ് ഈ ചികിത്സയിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചികിത്സ എപ്പോഴാണ് തുടങ്ങുന്നത്. രോഗിയുടെ മെഡിക്കൽ ചികിത്സ തുടങ്ങുമ്പോൾ മെഡിക്കലി സ്റ്റാബിൾ ആയാൽ തന്നെ ഇത് തുടങ്ങാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.