ശരീരത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങളുടെയും ലക്ഷണങ്ങൾ ശരീരം പല രീതിയിലാണ് കാണിക്കുക. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാതെ പോയാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നെഞ്ചുവേദന ഉണ്ടാകുമ്പോൾ സാധാരണയായി ഇത് ഹാർട് അറ്റാക്ക് വേദനയാണോ എന്ന് സംശയമല്ലാവർക്കും ഉണ്ടാകാറുണ്ട്. വേദന സാധാരണമായി ഹാർട്ട് സംബന്ധമായ അസുഖങ്ങളിലും അല്ലാതെ വരാം. സാധാരണയായി വേദന ഉണ്ടാക്കുന്ന അഞ്ച് കാരണങ്ങളെ പറ്റി നമുക്ക് നോക്കാം.
ആദ്യമായി തന്നെ വേദന ഉണ്ടാക്കുന്ന സാധാരണ അസുഖമാണ് ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ ഹാർട്ട് സംബന്ധമായ അസുഖങ്ങൾ. ഇതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണയായി നെഞ്ചിന്റെ ഭാഗത്ത് നിന്ന് ശക്തമായി ഉണ്ടാകുന്ന വേദന അനുഭവപ്പെടുക. ഇതുകൂടാതെ നെഞ്ചിലൊരു പിടുത്തം ഉണ്ടാവുക. കൈയിലും കഴുത്തിലും വേദന ഉണ്ടാവുക. അതുപോലെ തന്നെ ശരീരമാകെ വിയർക്കുക.
ഇത്തരത്തിലുള്ള കാര്യങ്ങളുടെ കൂടിവരുന്ന ഒരു ലക്ഷണമാണ് സാധാരണയായി അറ്റാക്ക് ലക്ഷണമായി കാണുന്നത്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് നോക്കാം. നമ്മുടെ ജീവിതത്തിൽ അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് ഉണ്ടാകുന്ന നെഞ്ചിന്റെ ഭാഗത്ത് ഉണ്ടാവുന്ന പിടിത്തം. അല്ലെങ്കിൽ ഭാരം കയറിയ പോലെ തോന്നുക. ഇത്തര സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്ന് തന്നെ ചികിത്സ തേടേണ്ടതാണ്.
ഇത് ചിലപ്പോൾ അറ്റാക്ക് ലക്ഷണം ആയിരിക്കാം. അല്ലാതെയുള്ള പല വേദനകളും ഇത്രയും പേടിക്കേണ്ട ആവശ്യമില്ല. എന്നാൽ പെട്ടെന്ന് വരുന്ന ശക്തമായ വേദന. ഇത് കൂടാതെ വലിയ ഭാരം തോന്നുക. ഈ സന്ദർഭങ്ങളിൽ അടിയന്തരമായി ചികിത്സ തേടുകയും കൃത്യമായി ടേസ്റ്റുകൾ നടത്തി ഹാർട്ടറ്റാണോ അല്ലയോ എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്. ചില ആളുകൾ വേദന വന്നാലും ഗ്യാസ് ആണെന്ന് കരുത്താറുണ്ട്. ഇത്തരത്തിലുള്ള ആളുകൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video Credit : Healthy Dr