ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് ഡയബറ്റിക്സ് അഥവാ പ്രമേഹം. തുടക്കത്തിൽ ഇത് നിസ്സാരമായിട്ടാണ് നമ്മൾ ഓരോരുത്തരും ഉണ്ടാകുന്നത്. എന്നാൽ ഇതിന്റെ വ്യാപ്തി വർദ്ധിക്കുന്നോടൊപ്പം തന്നെ റിസ്ക് ഫാക്ടർസും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ എത്തുന്ന ഗ്ലൂക്കോസ് കണ്ടന്റ് അമിതമാകുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക്സ് എന്ന് പറയുന്നത്.
ഇത്തരത്തിൽ ഷുഗർ ശരീരത്തിൽ അമിതമാകുമ്പോൾ അത് രക്തക്കുഴലുകളിലും മറ്റും പറ്റിപ്പിടിച്ച് രക്തത്തെ തടസ്സപ്പെടുത്തുകയും അത് വഴി ബ്ലോക്ക് മുതലായിട്ടുള്ള ഒട്ടനവധി അവസ്ഥകൾ ഉണ്ടാകുന്നു. കൂടാതെ അമിതമായിട്ടുള്ള ഷുഗർ കണ്ണിന്റെ കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യുന്നു. ഇതിന് റെറ്റിനോപ്പതി എന്നാണ് പറയുന്നത്. അതുപോലെ തന്നെ ഷുഗർ വരുത്തുന്ന മറ്റൊരു പ്രശ്നമാണ് ന്യൂറോപ്പതി. കൈകളെയും കാലുകളെയും ആണ് ന്യൂറോപ്പതി ബാധിക്കുന്നത്.
യൂറോപ്പതി കാലുകളെ ബാധിക്കുകയാണെങ്കിൽ കാലുകളിൽ എല്ലായിപ്പോഴും തരിപ്പും മരവിപ്പും അനുഭവപ്പെടുന്നു. അതോടൊപ്പം തന്നെ സെൻസേഷൻ പോലും തിരിച്ചറിയാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് കാലുകളിലെ ഞരമ്പുകളിൽ ഷുഗർ വന്നടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെട്ടു എന്നുള്ളതാണ്. ഇത് അധികമാകുമ്പോൾ കാലുകളിൽ കറുത്ത പാടുകൾ വരികയും പിന്നീട് അത് പൊട്ടി അൾസറുകൾ.
രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥ ഭീകരമാകുമ്പോഴാണ് കാലുകൾ മുറിച്ചു നീക്കുന്നത്. അതിനാൽ തന്നെ ഷുഗർ ഉള്ള രോഗികൾ നമ്മുടെ ശരീരം ശ്രദ്ധിക്കുന്നതിനേക്കാൾ ഏറെ കാലുകളെ ശ്രദ്ധിക്കേണ്ടതാണ്. കാലുകളിൽ ചെറിയ മുറിവുകളോ പൊട്ടലുകളോ തടിപ്പുകളോ എന്തെങ്കിലും കാണുകയാണെങ്കിൽ അതിനെ വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.