രക്ഷിതാക്കൾ ചെയ്യുന്ന ചില തെറ്റുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. മക്കളെ വളർത്തുന്ന സമയത്ത് നിങ്ങൾ ചെയ്യുന്ന ചില തെറ്റുകൾ തുടങ്ങിയവയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല രക്ഷിതാക്കളും പറയുന്ന ഒരു കാര്യമാണ് കുട്ടികളെ നോക്കാൻ കഴിയുന്നില്ല. എന്തൊക്കെ രീതിയിൽ നിയന്ത്രിക്കാൻ ശ്രമിച്ചാലും കഴിയാത്ത അവസ്ഥ.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങൾ പറയുന്നതിനുമുമ്പ് രക്ഷിതാക്കളെ കുറിച്ച് ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. പ്രധാനമായി മൂന്ന് തരത്തിലാണ് കുട്ടികളിൽ രക്ഷിതാക്കൾ നോക്കുന്നത്. അതിൽ ഒന്നാമത്തെ രീതിയാണ് കുട്ടികൾക്ക് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്ന രീതി. കുട്ടികളുടെ ഇഷ്ടം അനുസരിച്ച് ആയിരിക്കും എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഒരു ലിമിറ്റ് പോലും ഉണ്ടാകില്ല.
ഒരു പരിധിവരെ വീട്ടിലെ അവസ്ഥ മനസ്സിലാക്കാതെ എല്ലാ കാര്യങ്ങളും അതിനനുസരിച്ച് വേണ്ട സമയത്ത് വേണ്ടത് ആവശ്യമായതും എല്ലാം ശീലിപ്പിച്ചു കൊടുക്കുന്ന രക്ഷിതാക്കൾ ഇതിന് ഒരു കാരണമാകാറുണ്ട്. ഈ കുട്ടികൾക്ക് രക്ഷിതാക്കളെ ബഹുമാനം ഉണ്ടാകില്ല. രണ്ടാമത് രക്ഷിതാക്കൾ കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകാത്തവരാണ്. ഇവിടെ നിയമങ്ങൾ ആണ് കൂടുതലും ഉണ്ടാവുക. കുട്ടികൾക്ക് ക്രൂരമായ ശിക്ഷകളും നൽകും. ഇത്തരം കുട്ടികൾക്ക് ഒറ്റപ്പെട്ട അവസ്ഥ ഉണ്ടാകുന്നു.
ഇത്തരം കുട്ടികൾ മറ്റു പലതരത്തിലുള്ള ചതിക്കുഴിയിലേക്ക് വീണുപോകാൻ സാധ്യതയുണ്ട്. ഇത്തരം കുട്ടികൾ ക്രിമിനൽ സ്വഭാവമുള്ള കുട്ടികളായി മാറാനും ലഹരിക്ക് അടിമകളായി മാറാനും സാധ്യതയുണ്ട്. മറ്റൊരു രീതി കുട്ടികൾക്ക് ശരിയും തെറ്റും പറഞ്ഞ് മനസ്സിലാക്കി വളർത്തുന്ന രീതിയാണ്. ഇത്തരം സന്ദർഭങ്ങളിൽ അംഗീകരിക്കേണ്ട കാര്യങ്ങൾ അംഗീകരിക്കുകയും ഇല്ലാത്ത കാര്യങ്ങൾ ഇല്ല എന്ന് പറയുകയും ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.