പച്ചക്കറി കൃഷിക്ക് ഇനി നല്ല വിളവു കിട്ടും… മണ്ണ് ഈ രീതിയിൽ ചെയ്താൽ…

നമ്മുടെ അടുക്കളയിൽ തന്നെ പല തരത്തിലുള്ള കൃഷികളും നടത്താറുണ്ട്. ഓരോന്നും നിരവധി ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. വീട്ടിൽ തന്നെ വിളവെടുക്കുന്ന പച്ചക്കറികൾ നല്ല ധൈര്യത്തോടെ തന്നെ നമുക്ക് കഴിക്കാൻ കഴിയും. ഇത്തരത്തിൽ വീട്ടിൽ കൃഷി ചെയ്യാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ നല്ല വിളവ് തന്നെ ലഭിക്കുന്നതാണ്. വീട്ടിൽ ചെയ്ത എല്ലാത്തരം കൃഷികളും നല്ല രീതിയിൽ.

വിളയിച്ചെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കൃത്യമായ രീതിയിൽ വിളവ് ലഭിക്കാൻ അതുപോലെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. മണ്ണ് ഒരുക്കുന്നത് കറക്റ്റ് ആയാൽ മാത്രം ഇത്തരത്തിലുള്ള കൃഷിരീതികൾ കൃത്യമായി അപ്ലൈ ചെയ്താൽ വിജയിക്കുകയുള്ളൂ. 1:1:1 ഈ റേഷ്യോ ആണ് എപ്പോഴും പറയുന്നത്. മണ്ണ് ചകിരി കപോസ്റ്റ് ചാണകപ്പൊടി ആണ് എടുക്കേണ്ടത്.

എന്നാൽ മാത്രമേ ചെടികൾക്ക് നല്ല ആരോഗ്യത്തോടെ വളരാനും നല്ല വേരോട്ടം ലഭിക്കാൻ സാധിക്കുകയുള്ളൂ. ചെടികൾ നല്ല രീതിയിൽ നിൽക്കുന്നത് ഇതുകൊണ്ടാണ്. മണ്ണിലാണ് നടന്നതെങ്കിലും ഈ കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം ഒരു ഗ്രോ ബാഗ് മണ്ണിടുക. ഇതിലേക്ക് ഒരു പിടി ഡോളോ മെറ്റ് മിക്സ് ചെയ്യേണ്ടതാണ്. നനവ് ഉള്ള മണ്ണിലേക്ക് വേണം ഇത് ഇട്ടു കൊടുക്കാൻ.

ഈർപ്പം ഇല്ലാത്ത മണ്ണ് ആണെങ്കിൽ അത് ചെറുതായി നനച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് കൂമ്പാരമാക്കി വെയിലും മഴയും കിട്ടാത്ത രീതിയിൽ മാറ്റിവെക്കുക. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് ഇത് ഇളക്കി കൊടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം തെളിച്ചു കൊടുക്കുക. ഇത് മിസ്സ് ചെയ്തു ഇടുക. പിന്നീട് വീണ്ടും മൂടിയിടുക. ഇത് ഏഴാമത്തെ ദിവസം എടുക്കുക. ഇങ്ങനെ ആണ് ഡോളോ മെറ്റ് മിക്സ് ചെയ്യേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *