ഷുഗറും കൊളസ്ട്രോളും പേടിക്കേണ്ട..!! ചക്ക ഇങ്ങനെ ചെയ്താൽ…

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നുണ്ടോ. കുറച്ച് ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ജീവിതശൈലി അസുഖങ്ങളെ പേടിക്കാതെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു. ആ കാലഘട്ടങ്ങളിൽ കൂടുതൽ പകർച്ചവ്യാധികൾ ആയിരുന്നു മരണം വിധിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് മനുഷ്യന് ഭീഷണിയായി മാറുന്നത് ഷുഗർ കൊളസ്ട്രോൾ പ്രഷർ തുടങ്ങി ജീവിതശൈലി രോഗങ്ങൾ ആണ്.

ഈ അസുഖം ഉള്ളവർക്ക് ഭക്ഷണരീതിയിലും നിരവധി നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അരിപ്പൊടിയും അരിയും ഗോതമ്പുപൊടിയും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ നല്ല ഫൈബറടങ്ങിയ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയവർക്ക് ഉപയോഗിക്കാൻ കഴിയുന്ന വളരെ കുറവ് കാർബോഹൈഡ്രേറ്റ് മാത്ര മടങ്ങിയ ചക്ക പൊടി എങ്ങനെ തയ്യാറാക്കാം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പറമ്പിലും മറ്റും വെറുതെ ചീഞ്ഞു പോകുന്ന ചക്ക ഇനി നിങ്ങൾക്ക് ഗുണം ചെയ്യും. ചക്ക പൊടി ഉപയോഗിച്ച് നിരവധി വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. സാധാരണഗതിയിൽ ചക്ക വെയിലത്ത് ഉണക്കിപ്പൊടിച്ച് വെച്ചാൽ അത് പെട്ടെന്ന് കേടായി പോകുന്നത് കാണാൻ കഴിയും.

ചക്ക ചുള്ള നന്നായി ആവി കേറ്റി എടുക്കുക. ഇങ്ങനെ എടുത്ത ചക്ക സാധാരണ വെള്ളത്തിൽ ഇട്ട ശേഷം കഴുകിയെടുക്കുക. ഇങ്ങനെ കഴുകിയെടുത്ത ചക്ക രണ്ടുദിവസം ഉണക്കിയെടുക്കുക. പിന്നീട് അത് പൊടിച്ചെടുക്കുക. ഇതുപയോഗിച്ച് സാധാരണ അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പുട്ട് അപ്പം പത്തിരി എന്നിവയെല്ലാം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *