ശരീരത്തിലെ കൈകളിലും കാലുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. സ്ത്രീകളിലും പുരുഷൻമാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട് എങ്കിലും കൂടുതൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നത് സ്ത്രീകളിൽ തന്നെയാണ്. കൂടുതൽ വീട്ടു ജോലികളിൽ ഏർപ്പെടുകയും വെള്ളത്തിൽ കൂടുതലായി ഇടപെടുകയും ചെയ്യുന്നത് സ്ത്രീകൾ ആയതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഇവരിൽ കൂടുതലായി കാണുന്നത്.
ഇത്തരം പ്രശ്നങ്ങൾ അസഹ്യമായ വേദനയും കടച്ചിലും ഉണ്ടാക്കുന്നു. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കാൽവിരലിലെ നഖത്തെ പ്രത്യേകിച്ച് തള്ളവിരലുകളിൽ നഖത്തെ ബാധിക്കുന്ന പ്രശ്നമാണ് കുഴിനഖം. നഖങ്ങൾ ചർമത്തിന് ഉള്ളിലേക്ക് വളർന്ന് വേദനിപ്പിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
ഫംഗൽ ബാക്ടീരിയ ഇൻഫക്ഷൻ വൃത്തിയില്ലായ്മ വല്ലാതെ വിയർക്കുക പ്രമേഹം നഖം തീരെ ചെറുതായ അവസ്ഥ എന്നിവയെല്ലാം ഇതിന് പ്രധാന കാരണങ്ങളാണ്. ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് കാൽ കഴുകുന്നത് ഇത്തരം പ്രശ്നങ്ങൾ ചെറുക്കാൻ സഹായിക്കുന്ന ഒന്നാണ്. അതുകൂടാതെ ഭക്ഷണം ചെറുനാരങ്ങ മുറിച്ചത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന സിമ്പിൾ റെമടി ആണ് ഇത്. സാധാരണ ഉപ്പ് ഇളംചൂടുവെള്ളത്തിൽ കലക്കി ഇതിൽ ചെറുനാരങ്ങാനീര് ചേർത്ത് ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുഴിനഖം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.