കൈയിലെ വേദന മരവിപ്പ് തരിപ്പ് എന്നിവയുടെ യഥാർത്ഥ കാരണത്തെ ആരും തിരിച്ചറിയാതെ പോകല്ലേ.

നാം ഓരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് കൈകളിലെ തരിപ്പ് മരവിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. സ്ത്രീകളിലും പുരുഷന്മാരിലും കാണാമെങ്കിലും സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. ഇത്തരത്തിൽ കൈകളിൽ തരിപ്പും മരവിപ്പും വേദനയും ഉണ്ടാകുന്നത് ജീവിതത്തിലെ പല തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നു. പച്ചക്കറികൾ നന്നാക്കുക കീബോർഡ് ഉപയോഗിക്കുക പലതരത്തിലുള്ള ജോലികൾ ചെയ്യുക എന്നിവയെല്ലാം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഇതുവഴി ഉണ്ടാകുന്നത്.

അത്തരത്തിൽ കൈകളിലെ തരിപ്പ് മരവിപ്പ് വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളുടെ ഒരു പ്രധാന കാരണമാണ് കാർപ്പൽ തണൽ സിൻഡ്രോം. ഞരമ്പ് കുടുങ്ങിയിരിക്കുന്ന അവസ്ഥ എന്നാണ് ഒട്ടുമിക്ക ആളുകളും ഇതിനെ പറയാറുള്ളത്. നമ്മുടെ ഓരോരുത്തരുടെയും കൈകളിലേക്ക് രക്തത്തെ സപ്ലൈ ചെയ്യുന്ന ഒരു ഞരമ്പാണ് മീഡിയൻ നെർവ്. ഈ ഞരമ്പിൽ ഉണ്ടാകുന്ന കംപ്രഷൻ വഴിയാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്.

ഇത്തരത്തിലുള്ള കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. അതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് അമിതമായി കൈപ്പത്തി ഉപയോഗിച്ചിട്ടുള്ള ജോലികൾ ചെയ്യുന്നതാണ്. കൂടാതെ അമിതവണ്ണം ഉള്ളവരിലും ഇത് കാണാവുന്നതാണ്. അതോടൊപ്പം തന്നെ വാതരോഗങ്ങളുമായി ബന്ധപ്പെട്ടും ഗർഭസ്താവസ്ഥയിലും എല്ലാം ഇത്തരം ഒരു രോഗം ഓരോരുത്തരും കൂടുതലായി കാണാവുന്നതാണ്.

കൂടാതെ ഹൈപ്പോ തൈറോയിഡിസം എന്ന അവസ്ഥയിലും ഈ ഒരു രോഗം ഉടലെടുക്കുന്നു. ഈയൊരു രോഗത്തിന്റെ പകലക്ഷണങ്ങൾ കണ്ടുകൊണ്ട് നമുക്ക് ക്ലിനിക്കൽ ടെസ്റ്റിലൂടെ തന്നെ ഇത് നിർണയിക്കാവുന്നതാണ്. എന്നിരുന്നാലും ഇതിനെ കാരണങ്ങൾ ശരിയായ വിധം തിരിച്ചറിയുന്നതിന് വേണ്ടി നാം ഓരോരുത്തരും മറ്റു പല ടെസ്റ്റുകളും ചെയ്യേണ്ടതായി വരുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top